Posted On
date_range Updated On
date_range സംസ്ഥാന സീനിയർ വോളി: എറണാകുളം, തിരുവനന്തപുരം ജേതാക്കാൾ
സുല്‍ത്താന്‍ ബത്തരി: സംസ്ഥാന സീനിയർ വോളിബാൾ കിരീടങ്ങൾ എറണാകുളത്തിനും തിരുവനന്തപുരത്തിനും. സുൽത്താൻ ബത്തേരി സര്‍വ്വജന സ്കൂള്‍ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ പുരുഷ വിഭാഗത്തിൽ ഇടുക്കിയെ തോൽപിച്ചാണ് എറണാകുളം കിരീടമണിഞ്ഞത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ 25-23,25-21,25-21,15-13 സ്കോറിനായിരുന്നു എറണാകുളത്തിെൻറ ജയം. വനിതാ വിഭാഗം കലാശപ്പോരാട്ടത്തിൽ തിരുവനന്തപുരം ആലപ്പുഴയെ വീഴ്ത്തി. സ്കോർ 25-15,25-11,25-16. വനിത വിഭാഗത്തില്‍ മൂന്നാം സ്ഥാനം പത്തനംതിട്ടയും നാലാം സ്ഥാനം കോട്ടയവും നേടി. പുരുഷവിഭാഗത്തില്‍ തിരുവനന്തപുരം മൂന്നാമതും വയനാട് നാലാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.