Posted On
date_range Updated On
date_range സെൻട്രൽ ജയിൽ വോളി ടീം മതിലിന് പുറത്തേക്ക്
തൃശൂർ: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വോളിബാൾ ടീം മതിൽക്കെട്ടിന് പുറത്ത് പോരാട്ടത്തിനിറങ്ങുന്നു. അന്താരാഷ്ര്ട വോളിബാള്‍ താരം കിഷോര്‍കുമാറിെൻറ കീഴില്‍ പരിശീലനം പൂർത്തിയാക്കിയ ടീമിെൻറ ജയിലിന് പുറത്തെ ആദ്യ പരിശീലന മത്സരത്തിനായി ബുധനാഴ്ച തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങും. പൊലീസ് ഉദ്യോഗസ്ഥരുടെ ടീമാണ് എതിരാളികൾ. ഉച്ചക്ക് രണ്ടിനാണ് മത്സരം. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ സംബന്ധിക്കും. പ്രവേശനം സൗജന്യമാണ്. നേരേത്ത ജയിലിനുള്ളില്‍ രണ്ട് പരിശീലന മത്സരങ്ങൾ നടത്തിയിരുന്നു. പരിശീലകനും അന്താരാഷ്ട്ര താരവുമായ കിഷോര്‍കുമാർ, സി.ജി. അജിത്കുമാര്‍, കെ.ടി. ദിലീപ്, സി.പി. ശ്രില്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.