Posted On
date_range Updated On
date_range ബ്ലിറ്റ്സിൽ ആനന്ദിന് വെങ്കലം
റിയാദ്: ലോക റാപിഡ് ചെസ് കിരീടത്തിനു പിന്നാലെ ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് വെങ്കലം. നോർവെയുടെ ലോകചാമ്പ്യൻ മാഗ്നസ് കാൾസനാണ് സ്വർണം. റഷ്യക്കാരൻ സെർജി കരാകിൻ വെള്ളി നേടി.
ആദ്യ ദിനം ഏറെ പിന്നിലായിപ്പോയ ആനന്ദ് ശനിയാഴ്ച ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് മൂന്നാമനായത്. വെള്ളിയാഴ്ച 11 റൗണ്ടിൽ ഏഴ് പോയൻറ് മാത്രം നേടിയ ആനന്ദ് ശനിയാഴ്ച 10 റൗണ്ടിൽ 7.5 പോയൻറ് പോക്കറ്റിലാക്കിയാണ് തിരിച്ചെത്തിയത്. 21റൗണ്ടിൽ 14.5 പോയൻറുമായി മൂന്നാമതായി. കാൾസന് 16ഉം കരാകിന് 14.5ഉം പോയൻറാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.