Posted On
date_range Updated On
date_range അമേരിക്കയിലും വിജേന്ദറിെൻറ ഇടിമുഴക്കം; പ്രഫഷനൽ സർക്യൂട്ടിൽ ജയത്തോെട അരങ്ങേറ്റം
നെവാർക് (അമേരിക്ക): ഒളിമ്പിക് മെഡൽ ജേതാവ് വിജേന്ദർ സിങ് അമേരിക്കൻ പ്രഫഷനൽ സർക്യൂട്ടിൽ ജയത്തോെട അരങ്ങേറ ി. പരിചയസമ്പന്നനായ മൈക്ക് സ്‌നൈഡറിനെ നാലാം റൗണ്ടില്‍ ക്ലിനിക്കൽ നോക്കൗട്ട് പഞ്ച് ചെയ്താണ് താരം അരങ്ങേറ്റം ഗംഭീരമാക്കിയത്.
നേരത്തേ പ്രഫഷനല്‍ ബോക്‌സിങ്ങില്‍ തുടരെ 10 ജയങ്ങള്‍ നേടിയശേഷമാണ് വിജേന്ദര്‍ അമേരിക്കയിലെത്തിയത്. എട്ട് റൗണ്ടുകളുള്ള സൂപ്പർ മിഡിൽവെയ്റ്റ് വിഭാഗത്തിെൻറ നാലാം റൗണ്ടിലെ രണ്ടാം മിനിറ്റിലായിരുന്നു അമേരിക്കക്കാരനെ നിലംപരിശാക്കിയ വിജേന്ദറിെൻറ ഇടി. എതിരാളി മത്സരം പൂർത്തിയാക്കാൻ കഴിയാത്തവിധം വീണതോടെ റഫറി മത്സരം അവസാനിപ്പിച്ചു. വിജേന്ദറിെൻറ എട്ടാം നോക്കൗട്ട് ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.