Posted On
date_range Updated On
date_range പനി: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നിന്നും ശിവ ഥാപ്പ പിന്മാറി
ഹാംബർഗ്: ജർമനിയിൽ നടക്കുന്ന 19ാമത് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നിലവിലെ വെങ്കലമെഡൽ ജേതാവ് ഇന്ത്യയുടെ ശിവ ഥാപ്പ പിന്മാറി. പനി കാരണമാണ് അഞ്ചാം സീഡായ ഥാപ്പക്ക് പിന്മാറേണ്ടിവന്നത്. രണ്ടാം റൗണ്ടിൽ ജോർജിയൻ താരത്തെ നേരിടാനൊരുങ്ങുന്നതിനിടെയാണ് പനിബാധിച്ചത്. അതേസമയം, അമിത് പങ്കലും ഗൗരവ് ബിദൂരിയും ക്വാർട്ടറിൽ കടന്നപ്പോൾ മുൻ വെങ്കലമെഡൽ ജേതാവ് വികാസ് കൃഷ്ണൻ പുറത്തായി. 49 കിലോഗ്രാം വിഭാഗത്തിൽ എക്വഡോറിെൻറ ഏഴാം സീഡ് കാർലോസ് ക്വിപ്പോയയെ തോൽപിച്ചാണ് അമിത് പങ്കൽ മുന്നേറിയത്. 56 കിേലാഗ്രാം വിഭാഗത്തിൽ യുക്രെയ്നിെൻറ മികോളാ ബുസെൻകോയെ അട്ടിമറിച്ചാണ് ഗൗരവിെൻറ ക്വാർട്ടർ പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.