അ​സോ​സി​യേ​ഷ​െൻറ എ​ൻ.​ഒ.​സി; ടോ​മിന് മാ​ന്യ​മാ​യി വി​ര​മി​ക്കാം

കോ​ഴി​ക്കോ​ട്: ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വോ​ളി​ബാ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ടോം ​ജോ​സ​ഫി​ന് മാ​ന്യ​മാ​യ വി​ര​മി​ക്ക​ലി​ന് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് കേ​ര​ള വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ടോ​മി​നെ ഒ​തു​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ത്തി​നി​ടെ​യാ​ണ് അ​നു​കൂ​ല​മാ​യ നി​ല​പാ​ട്.

കൊ​ച്ചി ബി.​പി.​സി.​എ​ൽ താ​ര​മാ​യ ടോം ​എ​റ​ണാ​കു​ളം വോ​ളി അ​സോ​സി​യേ​ഷ​ന് കീ​ഴി​ലെ ക​ളി​ക്കാ​ര​നാ​ണ്. ഇ​ത്ത​വ​ണ പാ​ല​ക്കാ​ട് ജി​ല്ല ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ളി​ക്കാ​ൻ ടോ​മി​ന് എ​റ​ണാ​കു​ളം അ​സോ​സി​യേ​ഷ​ൻ നി​രാ​ക്ഷേ​പ പ​ത്രം (എ​ൻ.​ഒ.​സി) ന​ൽ​കി​യി​രു​ന്നു. പാ​ല​ക്കാ​ട്ട് ക​ളി​ച്ച ടോം ​ജി​ല്ല ടീ​മി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ്, സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ല അ​സോ​സി​യേ​ഷ​നെ സ​സ്പെ​ൻ​ഡ്​​ ചെ​യ്ത​ത്.

ഇ​ടു​ക്കി ക​രി​ങ്കു​ന്ന​ത്ത് ഞാ​യ​റാ​ഴ്ച തു​ട​ങ്ങു​ന്ന സം​സ്ഥാ​ന സൂ​പ്പ​ർ സോ​ൺ വോ​ളി​യി​ൽ ടോ​മി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് കേ​ര​ള വോ​ളി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നാ​ല​ക​ത്ത് ബ​ഷീ​ർ പ​റ​ഞ്ഞു. ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇതര സം​സ്ഥാ​ന​ത്തി​നു വേ​ണ്ടി​ക​ളി​ക്കാ​നു​ള്ള എ​ൻ.​ഒ.​സി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - tom joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.