Posted On
date_range Updated On
date_range മദ്യപിച്ച് വാഹനമോടിച്ചതിന് ടൈഗര്‍ വുഡ്സ് അറസ്റ്റില്‍
ഫ്ളോറിഡ: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ ഗോള്‍ഫ് സൂപ്പര്‍ താരം ടൈഗര്‍ വുഡ്സ് അറസ്റ്റില്‍.ഫ്ളോറിഡ പോലീസാണ് അർധരാത്രി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ക്ഷീണിച്ച കണ്ണുകളും ഷേവ് ചെയ്യാത്ത മുഖത്തോടും കൂടിയുള്ള താരത്തിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ടൈഗര്‍ വുഡ്സിനെ പിന്നീട് വിട്ടയച്ചു.
അതേസമയം താന്‍ മദ്യപിച്ചായിരുന്നില്ല വണ്ടിയോടിച്ചിരുന്നതെന്ന് ടൈഗര്‍ വുഡ്സ് പ്രതികരിച്ചു. സാധാരണ ഉപയോഗിക്കുന്ന മരുന്നാണ് തന്നെ കുടുക്കിയതെന്നാണ് വുഡ്സ് പറയുന്നത്. സംഭവത്തിൽ തന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും താരം മാപ്പു ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.