Posted On
date_range Updated On
date_range ഇന്ത്യൻ ബാസ്കറ്റ് ബാൾ ടീമിൽ മൂന്നു മലയാളികൾ
ന്യൂഡൽഹി: തായ്പേയിൽ നടക്കുന്ന വില്യം ജോൺസ് കപ്പ് ഇൻറർനാഷനൽ ബാസ്കറ്റ് ബാൾ ടൂർണമെൻറിനുള്ള ദേശീയ വനിത ബാസ്കറ്റ് ബാൾ ടീമിൽ മൂന്നു മലയാളികൾ. പി.എസ്. ജീന, കെ.എസ്.ഇ.ബിയുടെ താരമായ പി.ജി. അഞ്ജന, കോട്ടയത്തുനിന്നുള്ള കെ.എസ്. പൂജ മോൾ എന്നിവരാണ് ടീമിൽ ഇടംപിടിച്ചത്. തമിഴ്നാടിെൻറ സീനിയർ താരം അനിതാ ദുരൈ നയിക്കുന്ന ടീമിെൻറ പരിശീലകൻ പുതുതായി നിയമിതനായ സെർബിയൻ കോച്ച് സോറൻ വിസിക്കാണ്. തായ്പേയിൽ ബുധനാഴ്ച ആരംഭിക്കുന്ന ടൂർണമെൻറിൽ പെങ്കടുക്കുന്നതിനായി ടീം ചൊവ്വാഴ്ച പുറപ്പെട്ടു. ന്യൂസിലാൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.