Posted On
date_range Updated On
date_range അർജുന അവാർഡ്: മൂന്ന് ബോക്സിങ് താരങ്ങൾക്ക് നാമനിർദേശം
ന്യൂഡൽഹി: ബോക്സിങ് താരങ്ങളായ സ്വീറ്റി ബോറ, സോണിയ ലാതർ, സർജുബാല ദേവി എന്നിവരെ അർജുന അവാർഡിനായി ഇന്ത്യൻ ബോക്സിങ് ഫെഡറേഷൻ (ബി.എഫ്.െഎ) നാമനിർദേശം ചെയ്തു. ലോക ചാമ്പ്യൻഷിപ്പുകളിൽ വെള്ളിമെഡൽ നേടിയ മൂവരും നിലവിൽ ദേശീയ ടീം അംഗങ്ങളാണ്. സ്വീറ്റി ബോറ 81 കി.ഗ്രാമിലും സോണില ലാതർ 57 കി.ഗ്രാമിലും സർജുബ്ല ദേവി 51 കി.ഗ്രാമിലുമാണ് മത്സരിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പിൽ 2014ലാണ് സ്വീറ്റിയും സർജുബാലയും വെള്ളിമെഡൽ നേടിയത്. 2016ലാണ് സോണിയക്ക് വെള്ളിമെഡൽ ലഭിക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇവർക്ക് മെഡലുണ്ട്. അതേസമയം, പുരുഷ ബോക്സിങ്ങിൽ നാമനിർദേശമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.