ലണ്ടൻ: ടോപ് സീഡുകളായ നൊവാക് േദ്യാകോവിച്ചും ആഷ്ലി ബാർതിയും വിംബ്ൾഡൺ ഗ്രാൻഡ ്സ്ലാം ടൂർണമെൻറിെൻറ മൂന്നാം റൗണ്ടിൽ കടന്നു. അഞ്ചുവട്ടം ജേതാവായ വീനസ് വില്യംസിനെ ആ ദ്യ റൗണ്ടിൽ അട്ടിമറിച്ച 15കാരിയായ കോകോ ഗഫ് 1991നു ശേഷം ടൂർണമെൻറിെൻറ മൂന്നാം റൗണ്ടിൽ ക ടക്കുന്ന പ്രായം കുറഞ്ഞ കളിക്കാരിയായി. സ്ലോവാക്യയുടെ മഗ്ദലീന റിബാരികോയെ 6-3, 6-3നാണ് ഗഫ് പരാജയപ്പെടുത്തിയത്.
അമേരിക്കയുടെ ഡെന്നിസ് കുഡ്ലയെ 6-3, 6-2, 6-2ന് അനായാസം മറികടന്നാണ് ലോക ഒന്നാം നമ്പർതാരവും നിലവിലെ ജേതാവുമായ ദ്യേകോവിച് പുരുഷ സിംഗിൾസിെൻറ മൂന്നാം റൗണ്ട് പ്രവേശനം സ്വന്തമാക്കിയത്. തുടർച്ചയായ 11ാം വർഷമാണ് ദ്യോകോ വിംബിൾഡണിെൻറ അവസാന 32ൽ ഇടം നേടുന്നത്. സെർബിയയുടെ യാേങ്കാ ടിപ്സാറവിചിനെ 6-4, 6-7, 6-1, 6-4 ന് തോൽപ്പിച്ച് കഴിഞ്ഞ വർഷത്തെ റണ്ണറപ് ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണും മുന്നേറി.
ബെൽജിയത്തിെൻറ അലിസൺ വാൻ ജയ്ത്വാങിനെ 6-1, 6-3ന് തോൽപിച്ചാണ് ഫ്രഞ്ച് ഒാപൺ ജേത്രയോയ ആസ്ട്രേലിയക്കാരി ബാർതി മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്ക് പ്യൂർേട്ടാറിേകായുടെ മോണിക്ക പ്യുഗിനെ 6-0, 6-4ന് തോൽപിച്ച മൂന്നാം സീഡ് കരോലിന പ്ലിസ്കോവയും ചൈനയുടെ വാങ് യഫാനെ 6-0, 6-2ന് തോൽപിച്ച് ഒമ്പതാം സീഡ് െസ്ലാവൈൻ സ്റ്റീഫൻസും മൂന്നാം റൗണ്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.