വിംബിൾഡനും റദ്ദാക്കി; രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യം

ലണ്ടൻ: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രമുഖ ടെന്നിസ് ഗ്ലാൻഡ്സ്ലാം ടൂർണമെന്റായ വിംബിൾഡനും റദ്ദാക്കി. രണ ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് ഗ്രാൻഡ്സ്ലാമിലെ ഏക പുൽകോർട്ട് ടൂർണമെന്റായ വിംബിൾഡൺ റദ്ദാക്കുന്ന ത്.

ജൂൺ 29നാണ് ടൂർണമെന്‍റ് തുടങ്ങേണ്ടിയിരുന്നത്. 2021 ജൂൺ 28 മുതൽ ജൂലൈ 11 വരെയാണ് 134ാം ചാമ്പ്യൻഷിപ്പ് നടക്കുകയെന്ന് ആൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ് അറിയിച്ചു. വിംബിൾഡൻ വിജയമാക്കാൻ വരുന്ന ഇംഗ്ലണ്ടിൽ നിന്നും വിദേശത്തു നിന്നുമുള്ള ടെന്നീസ് പ്രേമികളുടെ ആരോഗ്യത്തിനും സംരക്ഷക്കുമാണ് പ്രാധാന്യം നൽകുന്നതെന്ന് ക്ലബ് അധികൃതർ വിശദീകരിച്ചു.

ഒന്നാം ലോക മഹായുദ്ധത്തിന്റെയും രണ്ടാം ലോക മഹായുദ്ധത്തിന്റെയും സമയത്താണ് ഇതിന് മുമ്പ് വിംബിൾഡൺ റദ്ദാക്കിയിട്ടുള്ളത്. 1914ലും 1947ലുമായിരുന്നു ഇത്.

കൊറോണ ഭീഷണി മൂലം മേയിൽ നടക്കേണ്ട ഫ്രഞ്ച് ഓപൺ സെപ്റ്റംബർ അവസാനത്തേക്ക് മാറ്റിയിരുന്നു. സെപ്റ്റംബർ അവസാനം നടത്താനിരിക്കുന്ന യു.എസ് ഓപണിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

Tags:    
News Summary - wimbledon cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.