യു.എസ്​ ഒാപൺ: നദാൽ- ആൻഡേഴ്​സൺ ഫൈനൽ

ന്യൂയോർക്​: ദ്യോകോവിചും മറേയും വാവ്​റിങ്കയും പരിക്കുകളുമായി പിന്മാറുകയും ഫെഡററും ദിമി​ത്രോവും ബെർഡിക്കും ഇത്തിരിക്കുഞ്ഞന്മാരോട്​ തോറ്റ്​ നേരത്തേ കളം വിടുകയും ചെയ്​തതോടെ ഗ്ലാമർ മങ്ങിയ യു.എസ്​ ഒാപ​ൺ കലാശപ്പോരിൽ ​ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലും 25ാം സീഡായ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആ​ൻഡേഴ്​സണും ഏറ്റുമുട്ടും. പ്രമുഖരെ അട്ടിമറിച്ച്​ ന്യൂയോർക്കിലെ ആർതർ ആഷെ സ്​​റ്റേഡിയത്തി​​​െൻറ ആവേശമായി മാറിയ അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽ​ പോട്രോയെയാണ്​ സെമിയിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക്​ സ്​പെയിൻ താരം നദാൽ തകർത്തത്​. സ്​കോർ 4-6, 6-0, 6-3, 6-2. രണ്ടാമത്തെ സെമിയിൽ ദക്ഷിണാഫ്രിക്കൻ താരമായ ആൻഡേഴ്​സൺ സ്​പെയിനി​​െൻറ പാ​േബ്ലാ ബസ്​റ്റയെയും​ മറികടന്ന​ു​. സ്​കോർ 4-6, 7-5, 6-3, 6-4. 

കെവിൻ ആ​ൻഡേഴ്​സൺ
 


ഒന്നാം സീഡി​​െൻറ ഭാരവുമായി എത്തി ചെറിയ എതിരാളികൾക്കു മുന്നിൽപോലും തുടക്കം മോശമാക്കുകയും കോർട്ടി​​െൻറ ആവേശങ്ങളോട്​ അസഹിഷ്​ണുത കാണിച്ച്​ കാണികളുടെ അനിഷ്​ടം ആവോളം വാങ്ങുകയും ചെയ്​താണ്​ നദാൽ അവസാന നാലിലേക്ക്​ ടിക്കറ്റ്​ ഉറപ്പിച്ചിരുന്നത്​. ഫെഡററെ മുട്ടുകുത്തിച്ച്​ സെമിയിലെത്തിയ, കാണികളുടെ സ്വന്തം ​‘ഡെൽ​ പോ’യാക​െട്ട ഒാരോ കളിയിലും അദ്​ഭുതങ്ങളൊളിപ്പിച്ച പ്രകടനവുമായി പ്രതീക്ഷ നൽകുകയും ചെയ്​തു. സെമിയിൽ മറുപടിയില്ലാത്ത ​ഫോർഹാൻഡുകളുടെ ബലത്തിൽ ആദ്യ സെറ്റ്​ അനായാസം പിടിച്ച ഡെൽ പോട്രോ, ഫെഡ്​ എക്​സ്​പ്രസിനു പിറകെ ​റാഫയെയും കടന്ന്​ ഗ്രാൻഡ്​ സ്ലാമുമായി മടങ്ങുമെന്ന്​ തോന്നിച്ചിടത്തായിരുന്നു നദാലി​​െൻറ മനോഹരമായ തിരിച്ചുവരവ്​. നിലം തൊടാൻ അനുവദിക്കാതെ രണ്ടാം സെറ്റ്​ 6-0ന്​ സ്വന്തമാക്കിയ നദാൽ മൂന്നു പോയൻറ്​ പിന്നെയും സ്വന്തമാക്കിയ ശേഷമാണ്​ മൂന്നാം സെറ്റിൽ എതിരാളിക്ക്​ ഒരു പോയൻറ്​ വിട്ടുനൽകിയത്​.
 


ഒരു പതിറ്റാണ്ടിലേറെയായി ടെന്നീസ്​ കോർട്ടുകളിൽ ‘പവർ ഗെയി’മി​​െൻറ രാജകുമാരനായി വാഴുന്ന നദാലി​​െൻറ സെർവുകളും റി​േട്ടണുകളും ഒരുപോലെ തീതുപ്പിയപ്പോൾ കോർട്ടി​​െൻറ ഇരുവശങ്ങളിലേക്കും നിരന്തരം ഒാടിക്കൊണ്ടിരിക്കാനായിരുന്നു അർജൻറീന താരത്തി​​െൻറ യോഗം. ഇതിനു മുമ്പ്​ മുഖാമുഖം കണ്ട രണ്ടു തവണയും അനായാസം ജയിച്ച ഡെൽ പോട്രോയുടെ നിഴൽ മാത്രമായിരുന്നു പിന്നെ കോർട്ടിൽ. ഒാരോ സെറ്റിലും പോരാട്ടവീര്യം കനപ്പിച്ച നദാലാക​െട്ട പഴുതൊന്നും നൽകാതെ ഫൈനൽ ബർത്ത്​ ഉറപ്പിക്കുകയും​ ചെയ്​തു. ഫൈനലിൽ ആൻഡേഴ്​സണെ കൂടി വീഴ്​ത്താനായാൽ സീഡിങ്ങിൽ ആദ്യ 20ലുള്ള ഒരാളെപോലും നേരിടാതെ ഗ്രാൻഡ്​ സ്ലാം നേടുന്ന അപൂർവ റെക്കോഡുകൂടി നദാലിന്​ സ്വന്തമാകും. 

52 വർഷത്തിനിടെ ആദ്യമായി യു.എസ്​ ഒാപൺ ഫൈനലിലെത്തുന്ന താരമെന്ന ബഹുമതിയുമായാണ്​ ശനിയാഴ്​ച ആൻഡേഴ്​സൺ ചരിത്രം കുറിക്കുന്നത്​. താരതമ്യേന ദുർബലരുടെ പോരാട്ടത്തിൽ ആദ്യ സെറ്റ്​ നഷ്​ടപ്പെടുത്തിയെങ്കിലും പിന്നീട്​ മേൽക്കൈ ഉറപ്പിച്ചായിരുന്നു ആൻഡേഴ്​സ​​െൻറ ജയം. ലോക റാങ്കിങ്ങിൽ 32ാമതുള്ള താരത്തിന്​ ആദ്യ ഗ്രാൻഡ്​ സ്ലാം ഫൈനലാണ്​. 


 

Tags:    
News Summary - U.S. Open: Rafael Nadal beats Juan Martin del Potro to reach final-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.