ന്യൂയോർക്ക്: മുൻനിര താരങ്ങളുടെ അസാന്നിധ്യത്തിൽ കിരീടമണിയാനുള്ള അവസരം പാഴാക്കി വീനസ് വില്യംസ് യു.എസ് ഒാപൺ വനിത സിംഗ്ൾസ് സെമിയിൽ പുറത്ത്. മൂന്നു പതിറ്റാണ്ടിലേറെ കാലത്തിനിടെ ആദ്യ അമേരിക്കൻ പോരാട്ടമായി മാറിയ സെമിയിൽ സീഡില്ലാ താരം െസ്ലായേൻ സ്റ്റീഫനു മുന്നിൽ മൂന്ന് സെറ്റ് പോരാട്ടത്തിൽ കീഴടങ്ങി വീനസിെൻറ ചരിത്രനേട്ടമെന്ന സ്വപ്നം പടിക്കൽ വീണുടഞ്ഞു. സ്കോർ: 6-1, 0-6, 7-5. ശനിയാഴ്ചത്തെ കിരീടപ്പോരാട്ടത്തിൽ െസ്ലായേൻ സ്റ്റീഫനും മാഡിസൺ കീസും ഏറ്റുമുട്ടും. ഇരുവരുടെയും ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിനാവും ആർതർ ആഷെ സ്റ്റേഡിയം വേദിയാവുന്നത്. 15ാം സീഡായ മാഡിസൺ കീസ് കൊകൊ വാൻഡെവെഗെയെ നേരിട്ടുള്ള സെറ്റിന് വീഴ്ത്തിയാണ് ഫൈനലിൽ ഇടം പിടിച്ചത്. സ്കോർ 6-1, 6-2.
ഒമ്പതാം സീഡുകാരിയായ വീനസിനെതിരെ കളം നിറഞ്ഞു കളിച്ചാണ് യുവത്വത്തിെൻറ പ്രസരിപ്പോടെ െസ്ലായേൻ സ്റ്റീഫൻ ചരിത്രം കുറിച്ചത്. 85ാം റാങ്കുകാരി സീഡില്ലാത്ത താരമായി ഫൈനലിൽ ഇടം പിടിക്കുേമ്പാൾ ബില്ലി ജീൻ ടെന്നിസ് സെൻററിൽ പിറന്നത് പുതു അധ്യായം. ഒാപൺ എറ ഗ്രാൻഡ്സ്ലാമിൽ സീഡില്ലാതെയെത്തി ഫൈനലിൽ ഇടം പിടിക്കുന്ന 14ാമത്തെ താരം. യു.എസ് ഒാപണിൽ നാലാമത്തെയും. കളി കണ്ടുതുടങ്ങിയ നാളിൽ മനസ്സിൽ വിഗ്രഹമായി പ്രതിഷ്ഠിച്ച വീനസിനെ പൊരുതിത്തോൽപിച്ച ആദ്യ ഫൈനലിൽ ഇടം പിടിച്ച സ്റ്റീഫൻ കണ്ണീർ പിടിച്ചു നിർത്താൻ പാടുപെട്ടു. ‘എെൻറ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല. എങ്ങനെ ഇവിടെയെത്തിയെന്നത് വിശ്വസിക്കാനാവുന്നില്ല. എെൻറ കഠിനാധ്വാനത്തിനുള്ള ഫലം ലഭിച്ചിരിക്കുന്നു’ -മത്സര ശേഷം െസ്ലായേൻ സ്റ്റീഫൻ മനസ്സു തുറന്നു. തന്നെ വീഴ്ത്തിയ 24കാരിയെ കെട്ടിപ്പിടിച്ചും അഭിനന്ദനങ്ങൾ ചൊരിഞ്ഞുമാണ് വീനസ് യാത്രയാക്കിയത്.
അതേസമയം ടെന്നിസ് കോർട്ടിലെയും പുറത്തെയും അടുത്ത സുഹൃത്തുക്കളുടെ കിരീടപ്പോരാട്ടമാവും ഇന്ന്. ഫെഡ് കപ്പിൽ സഹതാരങ്ങളാണ് െസ്ലായേൻ സ്റ്റീഫനും മാഡിസൺ കീസും. ‘ദീർഘകാലമായി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഫൈനൽപോലൊരു മത്സരത്തിൽ സുഹൃത്തിനെ നേരിടുകയെന്നത് വിഷമകരമാണ്’ -സ്റ്റീഫൻസിെൻറ വാക്കുകൾ. 2011 മുതൽ ഗ്രാൻഡ്സ്ലാമുകളിൽ മത്സരിക്കുന്നുവെങ്കിലും ആദ്യ നാല് റൗണ്ടിനപ്പുറം െസ്ലായേൻ സ്റ്റീഫന് മുന്നേറാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി അതെല്ലാം പഴങ്കഥയായി. മുൻനിരക്കാരെ വീഴ്ത്തി കുതിച്ച അവർ, സെമിയിലെ ആദ്യ സെറ്റിൽ അനായാസമാണ് വീനസിനെ വീഴ്ത്തിയത്. എന്നാൽ, രണ്ടാം സെറ്റിൽ വീനസ് ശക്തമായി തിരിച്ചടിച്ചു. ഒരു പോയൻറ് പോലും വഴങ്ങാതെ 6-0ത്തിന് സെറ്റ് സ്വന്തമാക്കി കളി മൂന്നാം സെറ്റിലെത്തിച്ചു. ഇവിടെ പോരാട്ടം ടൈബ്രേക്കറിലെത്തിയപ്പോൾ അനാവശ്യ പിഴവുകൾ വീനസിന് വിനയായി. ഒടുവിൽ ഒരുമണിക്കൂറിലേറെ നീണ്ട അങ്കത്തിനൊടുവിൽ െസ്ലായേൻ സ്റ്റീഫൻ ചരിത്രം കുറിച്ച് കലാശപ്പോരാട്ടത്തിൽ ഇടം പിടിച്ചു. വലതുകാലിലെ ശസ്ത്രക്രിയയും കഴിഞ്ഞ് കഴിഞ്ഞ ജൂലൈയിലാണ് ഇവർ കോർട്ടിലെത്തിയത്. ഫ്രഞ്ച് ഒാപണിൽ ഒന്നാം റൗണ്ടിൽ മടങ്ങാനായിരുന്നു വിധി. സീഡഡ് താരമായ മാഡിസൺ കീസും പരിക്കിനോട് വിടപറഞ്ഞാണ് കോർട്ടിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.