ന്യൂയോർക്: യു.എസ് ഒാപൺ ടെന്നിസ് പോരാട്ടം പ്രീക്വാർട്ടർ ആവേശത്തിലേക്ക്. വനിത സിംഗ്ൾസിൽ മരിയ ഷറപോവ, മൂന്നാം സീഡ് ഗർബിൻ മുഗുരുസ, പെട്ര ക്വിറ്റോവ, വീനസ് വില്യംസ് എന്നിവർ മുന്നേറി. പുരുഷ വിഭാഗം സിംഗ്ൾസിൽ ജോൺ ഇസ്നറെ വീഴ്ത്തി ജർമനിയുടെ മിഷ സ്വരേവ് പ്രീക്വാർട്ടറിൽ കടന്നു. അമേരിക്കയുടെ സാം ക്യൂറിയാണ് അടുത്ത എതിരാളി.
മറ്റൊരു വീറുറ്റ അങ്കത്തിൽ അഞ്ചാം സീഡ് മരിൻ സലിചിനെ തകർത്ത് അർജൻറീനക്കാരൻ ഡീഗോ ഷ്വാർട്സ്മാൻ മുന്നേറി. ഒന്നാം സെറ്റ് കൈവിട്ട ശേഷമായിരുന്നു ഷ്വാർട്സ്മാെൻറ തിരിച്ചുവരവ്.ടോപ് സീഡുകളായ റാഫേൽ നദാൽ, റോജർ ഫെഡറർ, ഡൊമിനിക് തീം എന്നിവർ നേരത്തേ മൂന്നാം റൗണ്ടിൽ കടന്നു.
പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ ലിയാണ്ടർ പേസ്-പുരവ് രാജ സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. അതേസമയം, സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ആദ്യ റൗണ്ടുകളിൽ പുറത്തായി. പേസ്-രാജ സഖ്യം െസർബിയ ജോടിയെയാണ് വീഴ്ത്തിയത്. ബൊപ്പണ്ണ ഉറുഗ്വായ്യുടെ പാബ്ലോ ക്യുവസിനും സാനിയ മിക്സഡിൽ ഇവാൻ ഡോഡികിനുമൊപ്പമാണ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.