അ​രീ​ന സ​ബ​ല​ങ്ക​ക്കെ​തി​രാ​യ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന ഡ​യാ​ന ഷ്നൈ​ഡ​ർ

ഫ്ര​ഞ്ച് ഓ​പ​ൺ; സ​ബ​ല​ങ്ക ക്വാ​ർ​ട്ട​റി​ൽ വീ​ണു

പാ​രി​സ്: വ​ൻ വീ​ഴ്ച​ക​ൾ ക​ണ്ട ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റി​ൽ മ​റ്റൊ​രു അ​ട്ടി​മ​റി. ടോ​പ് സീ​ഡും കി​രീ​ട പ്ര​തീ​ക്ഷ​യു​മാ​യി​രു​ന്ന അ​രീ​ന സ​ബ​ല​ങ്ക ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്താ‍യി. വ​നി​ത സിം​ഗ്ൾ​സ് മ​ത്സ​ര​ത്തി​ൽ റ​ഷ്യ​ക്കാ​രി​യും 25ാം സീ​ഡു​മാ​യ ഡ​യാ​ന ഷ്നൈ​ഡ​റാ​ണ് ബെ​ല​റൂ​സ് താ​ര​ത്തെ മ​റി​ച്ചി​ട്ട​ത്. സ്കോ​ർ: 3-6, 7-5, 6-0. ആ​ദ്യ സെ​റ്റ് നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു സ​ബ​ല​ങ്ക​യു​ടെ കീ​ഴ​ട​ങ്ങ​ൽ. ഇ​തോ​ടെ വ​നി​ത സെ​മി ഫൈ​ന​ൽ ചി​ത്രം തെ​ളി​ഞ്ഞു. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ റ​ഷ്യ​യു​ടെ മി​റ ആ​ൻ​ഡ്രീ​വ​യെ യു​ക്രെ​യ്നി​ന്റെ മാ​ർ​ട്ട കോ​സ്റ്റ്യു​ക്കും ഡ​യാ​ന ഷ്നൈ​ഡ​റെ പോ​ള​ണ്ടി​ന്റെ മ​ജ ച്വാ​ലി​ൻ​സ്ക​യും നേ​രി​ടും.

അ​തേ​സ​മ​യം, പു​രു​ഷ സിം​ഗ്ൾ​സ് ക്വാ​ർ​ട്ട​റി​ൽ ബ്ര​സീ​ലി​ന്റെ ജോ​വോ ഫോ​ൺ​സെ​ക്ക​യും വീ​ണു. മൂ​ന്നാം റൗ​ണ്ടി​ൽ സെ​ർ​ബി​യ​ൻ ഇ​തി​ഹാ​സം നൊ​വാ​ക് ദ്യോ​കോ​വി​ചി​നെ അ​ട്ടി​മ​റി​ച്ച ഫോ​ൺ​സെ​ക്ക​യെ അ​വ​സാ​ന നാ​ലി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ചെ​ക് റി​പ​ബ്ലി​ക് താ​രം ജാ​കൂ​ബ് മെ​ൻ​ഷി​ക് മ​ട​ക്കി. സ്കോ​ർ: 6-4, 6-3, 7-6 (3). വെ​ള്ളി​യാ​ഴ്ച​ത്തെ സെ​മി​യി​ൽ ജ​ർ​മ​ൻ സൂ​പ്പ​ർ താ​രം അ​ല​ക്സാ​ൻ​ഡ​ർ സ്വ​രേ​വാ​ണ് മെ​ൻ​ഷി​കി​ന്റെ എ​തി​രാ​ളി.

Tags:    
News Summary - French Open: Sabalenka falls in quarterfinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.