ജിദ്ദ: ഉംറ നിർവഹിക്കാനായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ സൗദിയിൽ. ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ശുെഎബ് മാലികിനും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് സാനിയ എത്തിയത്. സാനിയയുടെ പിതാവ് ഇംറാൻ മിർസ, മാതാവ് നസീമ, സഹോദരി അനം മിർസ എന്നിവരും ഒപ്പമുണ്ട്. യു.എ.ഇയിൽ നിന്ന് മദീനയിലാണ് ഇവർ ആദ്യമെത്തിയത്. പ്രവാചകെൻറ പള്ളി സന്ദർശനം കഴിഞ്ഞ് കുടുംബം മക്കയിലേക്ക് പോയി.
മദീനയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിെൻറയും ഉംറക്ക് ഒരുങ്ങുന്നതിെൻറയും ചിത്രങ്ങൾ അനം മിർസയും ശുെഎബ് മാലികും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. 2010 വിവാഹിതരായ സാനിയയും ശുെഎബും തങ്ങളുടെ ആദ്യ കുഞ്ഞിനായി ഒരുങ്ങുകയാണെന്ന് അടുത്തിടെയാണ് അറിയിച്ചത്. കുറച്ചുമാസങ്ങളായി ടെന്നീസ് കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയാണ് സാനിയ. ഒക്ടോബറിലായിരിക്കും പ്രസവമെന്നും ദമ്പതികൾ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.