പാരിസ്: കോവിഡ് 19 മഹാമാരിമൂലം കളിമുടങ്ങി സാമ്പത്തിക ദുരിതത്തിലായ കളിക്കാർക്ക് കൈത്താങ്ങേകാൻ ടെന്നിസിലെ ‘ബിഗ് ത്രീ’ മുന്നിട്ടിറങ്ങുന്നു. റോജർ ഫെഡററും റാഫേൽ നദ ാലുമായി ഇക്കാര്യം സംസാരിച്ചതായി നൊവാക് ദ്യോകോവിച് കൂട്ടുകാരനും സഹതാരവുമായ സ്റ്റാൻ വാവ്റിങ്കയുമായി നടന്ന ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പറഞ്ഞു.
200ാം റാങ്കിന് മുകളിലുള്ള യുവതാരങ്ങളിൽ പലരും ഫെഡറേഷെൻറയോ സ്പോൺസർമാരുടെയോ പിന്തുണ ലഭിക്കാത്തതിനാൽ റാക്കറ്റ് താഴെ വെക്കാൻ വരെ ചിന്തിക്കുന്നുണ്ട്. ഇക്കാരണത്താൽ മൂന്ന് മുതൽ നാലര ദശലക്ഷം യൂറോ സമാഹരിച്ച് എ.ടി.പിക്ക് കൈമാറാനും അവർ ഫണ്ട് താരങ്ങൾക്ക് വീതിച്ച് നാൽകാനുമാണ് പദ്ധതിയിടുന്നത്.
സീസണിൽ ഇനി ടൂർണമെൻറുകൾ നടക്കുന്നില്ലെങ്കിൽ ആസ്ട്രേലിയൻ ഓപണിൽ പ്രൈസ്മണിയായി ലഭിച്ച തുക സംഭാവന ചെയ്യുമെന്നും ദ്യോകോ പറഞ്ഞു. സിംഗ്ൾസിൽ ആദ്യ 100 റാങ്കിലുള്ളവരും ഡബ്ൾസിൽ ആദ്യ 20നുള്ളിലുള്ളവരും സഹായമേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.