ശ്രീറാം-വിഷ്ണുവർധൻ സംഖ്യത്തിന് കിരീടം

തിരുവനന്തപുരം: ഐ.ടി.എഫ് ഫ്യൂചേഴ്‌സ് ടെന്നിസ് ടൂർണമെൻറ് പുരുഷവിഭാഗം ഡബിൾസിൽ ഒന്നാം സീഡായ ശ്രീറാം ബാലാജി-വിഷ്ണുവർധൻ സഖ്യത്തിന് കിരീടം. തായ്പേയി-ഹോേങ്കാങ് ജോടികളായ ജുയി-ചെൻ ഹുങ്-കിറ്റ് വോങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇരുവരും പരാജയപ്പെടുത്തിയത്, സ്കോർ (6-3, 7-5). ആദ്യസെറ്റ് അനായാസം നേടിയ ഇന്ത്യൻ സഖ്യത്തിന് രണ്ടാം സെറ്റിൽ തായ്പേയി-ഹോേങ്കാങ് സഖ്യത്തിൽനിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. വെല്ലുവിളി അതിജീവിച്ച സഖ്യം മനോഹര സർവുകളിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു. പുരുഷ സിംഗിൾസിൽ വിഷ്ണുവർധനെ പരാജയപ്പെടുത്തി ശ്രീറാം ബാലാജി ഫൈനലിൽ പ്രവേശിച്ചു, സ്കോർ 6-3, 6-2.  ഒന്നാം സീഡ് പ്രഗ്നേഷ് ഗുണേശ്വരനാണ് ഫൈനലിൽ ശ്രീറാമിെൻറ എതിരാളി. തിരുവനന്തപുരം ടെന്നിസ് ക്ലബിൽ രാവിലെ 10നാണ് ഫൈനൽ.


 

Tags:    
News Summary - sriram balaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.