സംസ്ഥാന സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പ് തിരൂരങ്ങാടിയിൽ

മലപ്പുറം: അഞ്ചാമത് കേരള സംസ്ഥാന സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പ് ഈ മാസം 29, 30 തിയതികളിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ വെച്ച് നടക്കും. മലപ്പുറം ജില്ലാ സോഫ്റ്റ് ടെന്നീസ് അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിൻെറ വിവിധയിടങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പ്രസ്തുത ടൂർണമെൻറിൽ പങ്കെടുക്കുമെന്ന് ടൂർണമെൻറ് ഭാരവാഹികൾ അറിയിച്ചു.  കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ: വി.പി സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും.

അടുത്തമാസം 9,10 തീയതികളിൽ പഞ്ചാബിലെ പട്യാലയിൽ നടക്കുന്ന ദേശീയ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഈ ടൂർണമെൻറിൽ നിന്നും തെരഞ്ഞെടുക്കും. പങ്കെടുക്കേണ്ട ടീമുകൾ 29ന് കാലത്ത് ഒമ്പത് മണിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ടൂർണമെൻറ് കമ്മിറ്റി കൺവീനർ ലഫ്റ്റനൻറ് ഷുക്കൂർ ഇല്ലത്ത് അറിയിച്ചു.

Tags:    
News Summary - soft tennis championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.