ലണ്ടൻ: വീണ്ടും പരിക്ക് വില്ലനായതിനെത്തുടർന്ന്മരിയ ഷറപോവ വിംബ്ൾഡൺ ആദ്യ റൗണ്ടിൽ പിൻവാങ്ങി. ഫ്രഞ്ച് താരം പൗളീൻ പാർമെൻറിയറിനെതിരായ മത്സരത്തിനിടെയാണ് ഇടംകൈക്ക് പരിക്കേറ്റ റഷ്യൻ താരം കളംവിട്ടത്. സ്കോർ: 4-6, 7-6, 5-0 എന്ന നിലയിലായിരുന്നു.
മറ്റൊരു മത്സരത്തിൽ ബ്രസീലിയൻ താരം ബിയാട്രിസ് ഹദ്ദാദ് സ്പെയിനിെൻറ മുഗുരുസയെ തോൽപിച്ചു. സ്കോര്‍: 6-4, 6-4. പുരുഷ സിംഗ്ൾസിെൻറ രണ്ടാം റൗണ്ടിൽ സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയെ അമേരിക്കയുടെ ലോക 61ാം റാങ്കുകാരൻ റെയ്ലി ഒപൽക്ക അട്ടിമറിച്ചു. സ്കോർ: 5-7, 6-3, 6-4, 4-6, 6-8.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.