നികുതിവെട്ടിപ്പ്: സാനിയ മിർസക്ക് നോട്ടിസ്

ഹൈദരാബാദ്∙ സേവന നികുതി അടച്ചില്ലെന്ന പരാതിയിൽ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസക്ക് നോട്ടിസ്. തെലങ്കാന സർക്കാറിന്‍റെ ബ്രാൻഡ് അംബാസഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപക്ക് നികുതി അടച്ചില്ലെന്നാണ് നോട്ടിസിൽ വ്യക്തമാക്കുന്നത്.

ഫെബ്രുവരി 16ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് പ്രിൻസിപ്പൽ കമീഷണർ ഓഫ് സർവീസ് ടാക്സ് ഓഫിസാണ് നോട്ടിസ് പുറപ്പെടുവിച്ചത്. സാനിയ മിർസ നേരിട്ടോ അല്ലെങ്കിൽ പ്രതിനിധിയോ ഓഫിസിൽ ഹാജരാകണമെന്നാണ് നിർദേശം. കൂടാതെ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തുന്നതും വിലക്കിയിട്ടുണ്ട്.

തെലങ്കാന ബ്രാൻഡ് അംബാസഡറായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ 15% സേവന നികുതിയും അതിന്‍റെ പിഴയും അടക്കം 20 ലക്ഷം രൂപ സാനിയ അടക്കണമെന്നും നോട്ടിസിൽ പറയുന്നു.

 

Tags:    
News Summary - Sania Mirza Summoned By Service Tax Department Over Alleged Tax Evasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.