Posted On
date_range Updated On
date_range തിരിച്ചുവരവിൽ വിജയക്കുതിപ്പ് തുടർന്ന് സാനിയ
ഹൊബാർട്ട്: അമ്മയാകാൻ അവധിയെടുത്തശേഷം ഹൊബാർട്ട് ഇൻറർനാഷനലിലൂടെ ടെന്നിസ് കോർട്ടിൽ തിരിച്ചെത്തിയ സാനിയ മിർസ വിജയക്കുതിപ്പ് തുടരുന്നു. യുക്രെയ്നിയൻ പങ്കാളിയായ നാദിയ കിച്നോക്കിനൊപ്പം വനിതകളുടെ ഡബ്ൾസിൽ റാക്കറ്റെടുത്ത സാനിയ സെമിഫൈനലിലേക്കു മുന്നേറി.
യു.എസിെൻറ വനിയ കിങ്-ക്രിസ്റ്റീന മക്ഹേൽ സഖ്യത്തിനെതിരെ 6-2, 4-6, 10-4നായിരുന്നു ജയം. 33കാരിയായ സാനിയ 2017 ഒക്ടോബറിൽ നടന്ന ചൈന ഓപണിലാണ് അവസാനം കളിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഫെഡറേഷൻ കപ്പിനുള്ള അഞ്ചംഗ ഇന്ത്യൻ ടീമിലും സാനിയയെ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.