സിംഗപ്പൂര്‍: ഡബ്ള്യൂ.ടി.എ ഫൈനല്‍സ് വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സംഖ്യം സെമി ഫൈനലില്‍ കടന്നു. ചൈനീസ് തായ്പേയിയുടെ ഹോചിങ് ചാന്‍-യങ്ജാന്‍ ചാന്‍ സഖ്യത്തെ തോല്‍പിച്ചാണ് സെമിയിലിടം നേടിയത്. ടൈബ്രേക്കറിലേക്ക് നീങ്ങിയ പോരാട്ടത്തിനൊടുവിലായിരുന്നു ജയം. സ്കോര്‍ 7-6, 7-5. ടോപ് സീഡ് കരോലിന്‍ ഗാര്‍ഷ്യ-ക്രിസ്റ്റീന മ്ളാഡെനോവിച് സഖ്യവും ബെഥാനി മാറ്റെക്ക്-ലൂസി സഫറോവ സഖ്യവും തമ്മിലെ ക്വാര്‍ട്ടര്‍ മത്സര ജേതാക്കളായിരിക്കും സെമിയില്‍ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.