ടെന്നിസിൽ ഇന്ത്യക്ക് സ്വർണം; ഹീന സിദ്ധുവിന് വെങ്കലം

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. ടെന്നിസ് പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യമാണ് സ്വർണ്ണം നേടിയത്. കസാകിസ്താൻ ജോഡികളായ അലെക്സാന്ദർ ബുബ്ലിക്ക്- ഡെനിസ് യെവ്സേവ് സഖ്യത്തെയാണ് ഇവർ തോൽപിച്ചത്. സ്കോർ: 6-3, 6-4. 
 


ഹീന സിദ്ധുവിന് വെങ്കല മെഡൽ
ഷൂട്ടിങ്ങിൽ ഇന്ത്യൻ താരം ഹീന സിദ്ധുവിന് വെങ്കല മെഡൽ. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യയുടെ ഹീന സിദ്ധു മെഡല്‍ നേടിയത്.  ഫൈനലിൽ  219.3 ആയിരുന്നു ഹീനയുടെ ഷോട്ട്. ചൈനയുടെ വാങ് കിയാൻ (240.3) സ്വർണവും ദക്ഷിണ കൊറിയയുടെ കിം മിനംഗും (237.6) വെള്ളിയും നേടി. കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവ് 16 വയസുകാരൻ മനു ഭേക്കറിന് 176.2 പോയന്റോടെ അഞ്ചാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു.
 

ഹാട്രിക് സ്വപ്നം പൊലിഞ്ഞു; ഇന്ത്യൻ കബഡി ടീം ഇറാഖിനോട് തോറ്റ് പുറത്ത്
ഏഷ്യാ കപ്പിൽ ഹാട്രിക് സ്വർണമെന്ന നേട്ടം ഇന്ത്യൻ വനിതാ കബഡി ടീമിന് നഷ്ടപ്പെട്ടു. ഫൈനലിൽ ഇന്ത്യ ഇറാനോട് 24-27നാണ് തോറ്റത്. ഇതോടെ ഇന്ത്യൻ സ്വപ്നങ്ങൽ വെള്ളിയിലൊതുങ്ങി. 2010, 2014 ഏഷ്യൻ ഗെയിംസിൽ വിജയികളായിരുന്ന ഇന്ത്യൻ സംഘത്തിന് തോൽവി വൻ തിരിച്ചടിയായി.

 




 


 

Tags:    
News Summary - Rohan Bopanna-Divij Sharan clinch gold- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.