ഫെ​ഡ​റ​ർ​ക്ക്​ എ.​ടി.​പി റാ​ങ്കി​ങ്ങി​ലും മു​ന്നേ​റ്റം

മിയാമി: സീസണിലെ മൂന്നാം കിരീടനേട്ടത്തോടെ റോജർ ഫെഡറർക്ക് എ.ടി.പി റാങ്കിങ്ങിലും മുന്നേറ്റം. നദാലിെന തോൽപിച്ച് മിയാമി ഒാപൺ സ്വന്തമാക്കിയ സ്വിസ് താരം രണ്ടു പടി കയറി നാലാം റാങ്കിലെത്തി. നദാൽ രണ്ടു സ്ഥാനം കയറി അഞ്ചിലുമെത്തി. ബ്രിട്ടെൻറ ആൻഡി മറെ ഒന്നും നൊവാക് ദ്യോകോവിച് രണ്ടും സ്ഥാനത്തുതന്നെ നിലയുറപ്പിച്ചു. സ്റ്റാൻ വാവ്റിങ്കയാണ് മൂന്നാമത്. വനിതകളിൽ മിയാമി ഒാപൺ ജേതാവ് ജൊഹാന കോൻറ നാലു സ്ഥാനം കയറി ഏഴിലെത്തി. ജർമനിയുടെ ആഞ്ജലിക് കെർബറാണ് ഒന്നാമത്.
 
Tags:    
News Summary - roger federer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.