ഫെഡററോ നദാലോ?

മെല്‍ബണ്‍: ആരുടേതാവും അവസാന ചിരി. ഒരു വ്യാഴവട്ടം പഴക്കമുള്ള വൈരം ഏറെനാളത്തെ ഇടവേളക്കുശേഷം ഞായറാഴ്ച കോര്‍ട്ടില്‍ വീണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍ അന്തിമവിജയി ആരാവും. റാഫേല്‍ നദാലിന്‍െറ മെയ്ക്കരുത്തോ അതോ റോജര്‍ ഫെഡററുടെ ക്ളാസിക്കല്‍ ഗെയിമോ? കാത്തിരുന്നു കാണാം. 

17 ഗ്രാന്‍ഡ്സ്ളാം നേടിയ ഫെഡറര്‍ 2015 യു.എസ് ഓപണിനുശേഷം ആദ്യമായാണ് മേജര്‍ ചാമ്പ്യന്‍ഷിപ് ഫൈനല്‍ കളിക്കുന്നത്. ലക്ഷ്യം, 2012 വിംബ്ള്‍ഡണിനുശേഷം ആദ്യ കിരീടം. നാലു വര്‍ഷത്തിനിടെ മൂന്ന് ഗ്രാന്‍ഡ്സ്ളാം ഫൈനലില്‍ കടന്നെങ്കിലും 18ാം ഗ്രാന്‍ഡ്സ്ളാമെന്ന സ്വപ്നം നീളുകയായിരുന്നു.
റാഫേല്‍ നദാലാവട്ടെ, 2014 ഫ്രഞ്ച് ഓപണിനുശേഷം ആദ്യ കിരീടത്തിനുള്ള ഒരുക്കത്തിലാണ്. അന്ന് റോളന്‍റ്ഗാരോസില്‍ കിരീടമണിഞ്ഞ ശേഷം സ്പാനിഷ് താരം ഫൈനലില്‍ കടന്നിട്ടുമില്ല. 

ലോകടെന്നിസിലെ ചിരവൈരികള്‍ മുഖാമുഖമത്തെുമ്പോള്‍ കണക്കുകളില്‍ നദാലിനാണ് മുന്‍തൂക്കം. 12 വര്‍ഷത്തിനിടെ ഇരുവരും പോരടിച്ചത് 34 തവണ. അതിസമ്മര്‍ദങ്ങളില്‍ പരാജയപ്പെടുന്ന ഫെഡറര്‍ക്ക് മുന്നില്‍ നദാലിനായിരുന്നു എന്നും മുന്‍തൂക്കം. 23ല്‍ സ്പാനിഷ് താരം ജയിച്ചപ്പോള്‍, 11 കളി ഫെഡററിനൊപ്പമായി. ഹാര്‍ഡ് കോര്‍ട്ടിലും (9-7) കളിമണ്ണിലും (13-2) നദാലിനായിരുന്നു മുന്‍തൂക്കം. പുല്‍കോര്‍ട്ടില്‍ 2-1ന് ഫെഡറര്‍ മുന്നിലത്തെി. ഗ്രാന്‍ഡ്സ്ളാം ഫൈനലില്‍ ഇരുവരും എട്ടു തവണ കൊമ്പുകോര്‍ത്തപ്പോഴും നദാല്‍ തന്നെ അജയ്യന്‍. ആറു ജയം നേടിയപ്പോര്‍ ഫെഡററിന് സ്വന്തം രണ്ടു ജയം മാത്രം. 
എങ്കിലും കണക്കിലും പഴമയിലും കാര്യമില്ളെന്നാണ് നദാലിന്‍െറ പക്ഷം. ‘‘ഈ ഏറ്റുമുട്ടല്‍തന്നെ ഞങ്ങള്‍ക്കിരുവര്‍ക്കും അദ്ഭുതമാണ്. പരിക്കില്‍നിന്ന് തിരിച്ചത്തെിയ ഉടന്‍ ഫൈനല്‍ പ്രതീക്ഷിച്ചതല്ല. ഇതുവരെയത്തെിയത് രണ്ടു പേര്‍ക്കും അംഗീകാരമാണ്’’ -നദാലിന്‍െറ വാക്കുകള്‍. 

ആറുമാസം ശരീരവും മനസ്സും തിരിച്ചുവരവിന് പാകപ്പെടുത്തിയാണത്തെിയതെന്ന് ഫെഡറര്‍. ‘‘തോല്‍ക്കാനല്ല, ജയിക്കാനാണ് മനസ്സ് പറയുന്നത്. റഫക്കൈതിരെ ഇവിടെ നന്നായി കളിക്കാനാവും. ഫ്രഞ്ച് ഓപണിലെ സെന്‍റര്‍ കോര്‍ട്ടിലല്ല ഞാനിറങ്ങുന്നത്’’ -ഫെഡററുടെ വാക്കുകളില്‍ ആത്മവിശ്വാസം തുളുമ്പുന്നു.

Tags:    
News Summary - Roger Federer Vs. Rafael Nadal: By The Numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.