യു.എസ്​ ഒാപണിൽ ഒരു കളിയകലെ ഫെഡറർ-നദാൽ സെമി

ന്യൂയോർക്​: യു.എസ്​ ഒാപൺ ടെന്നിസിൽ ഒരു മത്സരം മാത്രമകലെ റോജർ ഫെഡറർ-റാഫേൽ നദാൽ സെമി പോരാട്ടത്തിന്​ അവസരം. പുരുഷ സിംഗ്​ൾസ്​ പ്രീക്വാർട്ടറിലെ തകർപ്പൻ ജയവുമായി ഇരുവരും ക്വാർട്ടറിൽ കടന്നു. ഒന്നാം സീഡായ നദാൽ അലക്​സാണ്ടർ ഡൊൽഗപോലവിനെയും (6-2, 6-4, 6-1) മൂന്നാം സീഡ്​ ഫെഡറർ, ഫിലിപ്​ കോൾ​​ഷ്രീബറിനെയും (6-4, 6-2, 7-5) തോൽപിച്ച്​ ക്വാർട്ടറിൽ കടന്നു. ക്വാർട്ടറിൽ നദാൽ റഷ്യയുടെ ആ​ന്ദ്രെ റുബ്​ലേവിനെയും ഫെഡറർ യുവാൻ മാർടിൻ ഡെൽപോട്രോയെയും നേരിടും. 

വനിത സിംഗ്​ൾസിൽ മരിയ ഷറപോവ പ്രീക്വാർട്ടറിൽ പുറത്തായി. ഉത്തേജക പരിശോധനയിൽ ശിക്ഷിക്കപ്പെട്ട്​ 15 മാസത്തിനുശേഷം കോർട്ടിലിറങ്ങിയ ഷറപോവ ഉജ്ജ്വല തിരിച്ചുവരവ്​ കാഴ്ച​വെച്ചെങ്കിലും നാലാം റൗണ്ടിൽ അടിതെറ്റി. ലാത്​വിയയുടെ അനസ്​തസ്യ സ്വെറ്റോവക്കെതിരെ ഒന്നാം സെറ്റ്​ ജയിച്ച ശേഷമായിരുന്നു ഷറപോവ വീണത്​. സ്​കോർ 7-5, 4-6, 2-6. അതേസമയം, ടോപ്​ സീഡ്​ കരോലിന പ്ലിസ്​കോവ, വീനസ്​ വില്യംസ്​, പെട്ര ക്വിറ്റോവ, മരിയ ഷറപോവ എന്നിവർ ക്വാർട്ടറിൽ കടന്നു. വിംബ്​ൾഡൺ ചാമ്പ്യൻ ഗർബിൻ മുഗുരുസയെ പെട്ര ക്വിറ്റോവ (7-6, 6-3) അട്ടിമറിച്ചു. 

മിക്​സ​ഡ്​ ഡബ്​ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-കാനഡയുടെ ഗബ്രിയേല ഡബ്രോസ്​കി സഖ്യം ക്വാർട്ടറിൽ പുറത്തായി. മറ്റ്​ ഇന്ത്യൻ താരങ്ങൾ നേരത്തേ പോരാട്ടം അവസാനിപ്പിച്ചിരുന്നു. 

Tags:    
News Summary - Roger Federer, Rafael Nadal one match away from historic first meeting at U.S. Open- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.