റാഫേൽ നദാൽ ഫ്രഞ്ച്​ ഒാപൺ ടെന്നിസി​െൻറ മൂന്നാം റൗണ്ടിൽ

പാരിസ്​: അർജൻറീനയു​െട ഗിഡോ പെല്ലക്കെതിരെ അനായാസ ജയവുമായി ടോപ്​ സീഡും നിലവിലെ ചാമ്പ്യനുമായ റാഫേൽ നദാൽ ഫ്രഞ്ച്​ ഒാപൺ ടെന്നിസി​​െൻറ മൂന്നാം റൗണ്ടിൽ കടന്നു. ഒരിക്കൽ പോലും എതിരാളിക്ക്​ വെല്ലുവിളി ഉയർത്താൻ അവസരംനൽകാതിരുന്ന നദാൽ 6-2, 6-1, 6-1നായിരുന്നു ജയം സ്വന്തമാക്കിയത്​.

മൂന്നാം സീഡായ മരിൻ സിലിച്ച്​ പോളണ്ടി​​െൻറ ഹ്യൂബർട്ട്​ ഹർകാഗ്​സിനെ 6-2, 6-2, 6-7, 7-5 എന്ന സ്​കോറിന്​ തോൽപിച്ച്​ മൂന്നാം റൗണ്ടിലെത്തി. ആറാം സീഡായ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്​സൺ ഉറുഗ്വായ്​യുടെ പാബ്ലോ ക്യുവാസിനെ തോൽപിച്ചു. സ്​കോർ 6-3, 3-6, 7-6, 6-4. കാനഡയുടെ യുവതാരം ഡെന്നിസ്​ ഷറപലോവും ജയത്തോടെ മുന്നേറിയിട്ടുണ്ട്​. വനിതകളിൽ ലോക ഒന്നാം നമ്പർ താരമായ സിമോണ ഹാലെപ്​ അമേരിക്കയുടെ ടൈലർ ടൗൺസെൻഡിനെ 6-3, 6-1ന്​ തോൽപിച്ച്​ മുന്നേറി. 

പുരുഷ ഡബ്​ൾസിൽ ഇന്ത്യയുടെ യൂകി ഭാംഭ്രി-ദിവ്​ജി ശരൺ സഖ്യം രണ്ടാം റൗണ്ടിലെത്തി. ഫാബ്രിസ്​ മാർട്ടിൻ,​ പുരവ്​ രാജ എന്നിവരുടെ വെല്ലുവിളി മറികടന്നായിരുന്നു വിജയം. സ്​കോർ 6-3, 5-7, 6-4. ഇന്തോ-ഫ്രഞ്ച്​ സഖ്യമായ രോഹൻ ബൊപ്പണ്ണ-എഡ്വാർഡ്​ റോജർ വാസലിൻ എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്​. 
 
Tags:    
News Summary - rafael nadal-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.