Posted On
date_range Updated On
date_range 14 വർഷത്തെ പ്രണയം; റാഫേൽ നദാലും കാമുകിയും വിവാഹിതരാകുന്നു
മാഡ്രിഡ്: ടെന്നീസിലെ സൂപ്പർ താരം റാഫേൽ നദാലും ദീർഘകാല കാമുകി മരിയ ഫ്രാൻസിസ്ക പെറെലോയും വിവാഹിതരാകുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ റോമിൽ വെച്ച് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഈ ചടങ്ങിനുണ്ടായിരുന്നത്.
ടെന്നീസിൽ മത്സരങ്ങൾ അധികമില്ലാത്ത ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തിലാകും വിവാഹം. നദാലും പെരെലോയും കഴിഞ്ഞ 14 വർഷമായി പ്രണയത്തിലാണ്. ബിസിനസ് ബിരുദമുള്ള പെരെലോ മാനാകോറിലെ റാഫാൽ നദാൽ അക്കാദമിയിൽ ആണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.