വിംബ്​ൾഡൺ കിരീടം ദ്യോകോവിച്ചിന്​

ലണ്ടൻ: അട്ടിമറിക്കാരനായെത്തിയ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആ​ൻഡേഴ്​സണെ നേരിട്ടുള്ള സെറ്റുകൾക്ക്​ തോൽപിച്ച്​ നൊവാക്​ ദ്യോകോവിച്ചിന്​ പുരുഷ വിംബ്​ൾഡൺ കിരീടം. ഏകപക്ഷീയമായ മത്സരത്തിൽ 6-2, 6-2, 7-6 സ്​കോറിന്​ ജയിച്ചാണ്​​ സെർബിയൻ താരം കിരീടം ചൂടിയത്​. ദ്യോകോവിച്ചി​​െൻറ 13ാം ഗ്രാൻഡ്​സ്ലാം കിരീടമാണിത്​. വിംബ്​ൾഡണിൽ നാലാം തവണയാണ്​ സെർബിയൻ താരം മുത്തമിടുന്നത്​. ഇതിനുമുമ്പ്​ 2011, 2014, 2015 വർഷങ്ങളിലായിരുന്നു താരത്തി​​െൻറ കിരീടധാരണം. 

സ​െൻറർകോർട്ടിലെ ഇതിഹാസം റോജർ ഫെഡററെ ക്വാർട്ടറിലും ​മാരത്തൺ പോരാട്ടത്തിനൊടുവിൽ ജോൺ ഇസ്​നറിനെ സെമിയിലും ​േതാൽപിച്ചായിരുന്നു ദക്ഷിണാഫ്രിക്കൻ താരം കന്നി ഫൈനൽ പോരാട്ടത്തിനിറങ്ങിയത്​. ആദ്യ രണ്ടു സെറ്റിലും ​േതാറ്റതിനുശേഷം നടകീയമായി തിരിച്ചുവന്നാണ്​ ഇരു മത്സരങ്ങളിലും ജയിച്ചിരുന്നത്​. എന്നാൽ, ദ്യോകോവിച്ചിനുമുന്നിൽ ആൻഡേഴ്​സണ്​ ഒന്നും ചെയ്യാനായില്ല. 6-2, 6-2 സ്​കോറിന്​ ആദ്യ സെറ്റ്​ ദ്യോ​േകാവിച്​​ അനായാസം പിടിച്ചെടുത്തു. ഒടുവിൽ മൂന്നാം സെറ്റ്​ ആൻഡേഴ്​സൺ അൽപം പൊരുതിയെങ്കിലും ടൈംബ്രേക്കറിൽ സെറ്റ്​ പിടിച്ചെടുത്ത്​ സെർബിയൻ താരം കിരീടം ചൂടി.

Tags:    
News Summary - Novak Djokovic wins fourth Wimbledon- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.