അഹ്​മദാബാദിൽ പാവങ്ങൾക്ക്​ അന്നമൂട്ടി മാൾഡോവൻ ടെന്നിസ്​ താരം

അഹ്​മദാബാദ്​: ജനുവരിയിൽ ടെന്നിസ്​ അക്കാദമി സന്ദർശിക്കാനായി ഇന്ത്യയിലെത്തിയതായിരുന്നു മാൾഡോവൻ ടെന്നിസ്​ താരം ദിമിത്ര ബാസ്​കോവ്​. കോവിഡ്​ വ്യാപന​െതത്തെുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ തുടരാൻ നിർബന്ധിതനായി.ഈ സാഹചര്യത്തിൽ അഹ്​മദാബാദിൽ ലോക്​ഡൗൺ മൂലം ബുദ്ധിമുട്ടിലായ പാവപ്പെട്ടവരെ സഹായിക്കാൻ സന്നദ്ധനായി മുന്നോട്ടുവന്നിരിക്കുകയാണ്​ 25കാരൻ​. 

എയ്​സ്​ ടെന്നിസ്​ അക്കാദമിയിൽ വെച്ച് പ്രദേശ​ത്തെ ചേരികളിലും ഹോട്​സ്​പോട്ടുകളിലും കഴിയുന്ന പാവങ്ങൾക്ക്​ വിതരണം ചെയാനുള്ള ഭക്ഷണ സാധനങ്ങളും റൊട്ടിയും ചോറും മറ്റും തയ്യാറാക്കുന്ന സംഘത്തിനൊപ്പം തിരക്കിലാണ്​ ബാസ്​കോവിപ്പോൾ. താരത്തിൻെറ സുഹൃത്തായ പ്രമേശ്​ മോദിയോടൊപ്പം ചേർന്നാണ്​ താരം സൽപ്രവർത്തിക്ക്​ മുന്നിട്ടിറങ്ങിയത്​​. ദിവസേന 100 മുതൽ 300 പാക്കറ്റ്​ ഭക്ഷണം വരെ ഇവർ വിതരണം ചെയ്യുന്നുണ്ട്​. ഡേവിസ്​ കപ്പിൽ രണ്ടുതവണ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച ബാസ്​കോവ്​ വിംബ്​ൾഡണിൽ മുൻനിര വനിത താരമായ സിമോണ ഹാലപ്പിൻെറ പങ്കാളിയായിരുന്നു. 

ബാസ്​കോവിൻെറ പ്രവർത്തി ഗുജറാത്തി പത്രങ്ങളിൽ വൻ വാർത്തയാണ്​. ഇവർ തയാറാക്കുന്ന ഭക്ഷണപാക്കറ്റുകൾ അഹ്​മദാബാദ്​ മുനിസിപാലിറ്റി ജീവനക്കാരാണ്​ വിതരണം ചെയ്യുന്നത്​. ഡോക്​ടർ ദമ്പതിമാരായ ബാസ്​കോവിൻെറ മാതാപിതാക്കൾ മോസ്​കോയിലാണ്​ താമസം. കോവിഡ്​ മുക്തനായ പിതാവ്​ നിലവിൽ അവിടെ ആംബുലൻസ്​ സർവീസിൽ പ്രവർത്തിക്കുകയാണ്​. 

തങ്ങളുടെ ടീം ഇതിനോടകം 275,000 ഭക്ഷണ പാക്കറ്റുകളും 700 റേഷൻ കിറ്റുകളും വിതരണം ചെയ്​തതായി അക്കാദമി ഡയറക്​ടർ കൂടിയായ പ്രമേശ്​ മോദി പറഞ്ഞു. 

Tags:    
News Summary - Moldovan tennis player Dmitrii Baskov feeds poor in Ahmedabad - sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.