തോറ്റാലും നിങ്ങൾ ചാമ്പ്യൻ

പുണെ: ചരിത്രനേട്ടം കൈയകലെയാണ് ലിയാണ്ടര്‍ പേസില്‍നിന്നും വഴുതി വീണത്. ഇനിയുമൊരിക്കല്‍കൂടി ഇതത്തെിപ്പിടിക്കാന്‍ അവസരമുണ്ടാവുമോയെന്നറിയില്ല. എങ്കിലും തളരാത്ത പോരാട്ടവീര്യമുള്ള ലിയാണ്ടര്‍, നിങ്ങള്‍ തന്നെയാണ് ചാമ്പ്യന്‍. 

ഡേവിസ് കപ്പ് ടെന്നിസ് ഡബ്ള്‍സില്‍ 43ാം ജയം തേടിയിറങ്ങിയ ലിയാണ്ടര്‍ പ്രതീക്ഷകള്‍ കാത്തിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ മത്സരം ജയിച്ച താരമെന്ന പദവിക്ക് അര്‍ഹനാവുമായിരുന്നു. എന്നാല്‍, ന്യൂസിലന്‍ഡിനെതിരായ ഏഷ്യന്‍ ഓഷ്യാനിയ ഗ്രൂപ് മത്സരത്തില്‍ ആര്‍ടെം സിറ്റാക്-മൈക്കല്‍ വീനസ് സഖ്യം പേസ്-വിഷ്ണുവര്‍ധന്‍ കൂട്ടിനെ നാല് സെറ്റ് പോരാട്ടത്തില്‍ കീഴടക്കി. സ്കോര്‍ 3-6, 6-3, 7-6, 6-3. ആദ്യ ദിവസത്തെ രണ്ട് സിംഗ്ള്‍സിലും തോറ്റ കിവികള്‍ ഇതോടെ മത്സരത്തില്‍ തിരിച്ചത്തെി. 

ആദ്യ സെറ്റില്‍ അനായാസ ജയം നേടിയെങ്കിലും രണ്ടര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പേസ്-വിഷ്ണു സഖ്യം കീഴടങ്ങി.അടുത്ത ജൂണില്‍ 44ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങുന്ന പേസ് 1990ലാണ് ഡേവിസ് കപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഇതുവരെ 55 മത്സരങ്ങളില്‍ കോര്‍ട്ടിലിറങ്ങിയപ്പോള്‍ 13 തോല്‍വി വഴങ്ങി. 42 ജയവുമായി ഇറ്റലിയുടെ നികോള പിയട്രാജെലിക്കൊപ്പമാണ് പേസ് അപൂര്‍വ റെക്കോഡ് പങ്കിടുന്നത്. ഇത് മറികടക്കാനുള്ള അവസരമാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ തകര്‍ത്തത്.

Tags:    
News Summary - leander paes old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.