?.???.????? ??????????????? ?????????? ????????????? ???????????????? ???????????? ???????? ?????????? ?????????????? ?????????????

​െഎ.​ടി.​എ​ഫ് ടെ​ന്നി​സ്:  ഗു​ണേ​ശ്വ​ര​ന് കി​രീ​ടം

തിരുവനന്തപുരം: ഐ.ടി.എഫ് ഫ്യൂചേഴ്‌സ് ടെന്നിസ് ടൂർണമെൻറ്  പുരുഷവിഭാഗം സിംഗിൽസിൽ പ്രഗ്നേഷ് ഗുണേശ്വരന് കിരീടം. രണ്ടാം  സീഡായ ശ്രീറാം ബാലാജിയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഗുണേശ്വരൻ ജേതാവായത്. സ്കോർ: 7-5,6-3. ഐ.ടി.എഫ്.ഫ്യൂചേഴ്‌സ് പരമ്പരയിൽ ഗുണേശ്വരെൻറ രണ്ടാം കിരീടമാണിത്. ആദ്യ സെറ്റിൽ 1-4നു പിന്നിട്ടുനിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. രണ്ടാം സെറ്റിൽ അഞ്ചാം ഗെയിമിൽ ബാലാജിയെ ബ്രേക്ക് ചെയ്ത് ഗുണേശ്വരൻ മുന്നിലെത്തി (3-2). ഒമ്പതാം ഗെയിമിൽ ബാലാജിയെ ബ്രേക്ക് ചെയ്ത് കിരീടം സ്വന്തമാക്കി. മത്സരം 53 മിനിറ്റ് നീണ്ടു. ഗുണേശ്വരനും ബാലാജിയും ഇന്ത്യൻ ഡേവിസ് കപ്പ് ടീമിലെ അംഗങ്ങളാണ്. ഏപ്രിൽ ആദ്യമാണ് ഡേവിസ് കപ്പ്. ഡേവിസ് കപ്പിനുള്ള ക്യാമ്പ്  ഏപ്രിൽ രണ്ടിന് ബംഗളൂരുവിൽ തുടങ്ങും.
Tags:    
News Summary - itf futures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.