ഇന്ത്യൻ വെൽസ്​ ഒാപൺ: ഫെഡററും വീനസും സെമിയിൽ

ഇന്ത്യൻ വെൽസ്​: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ​റോജർ ഫെഡറർ ഇന്ത്യൻ വെൽസ്​ ഒാപണിൽ സെമിയിൽ. ദക്ഷിണ കൊറിയയുടെ ​ചോങ്​ ഹിയോങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ തോൽപിച്ചാണ്​ ഫെഡറർ സെമിയിൽ കടന്നത്​. സ്​കോർ: 7-5, 6-1. സെമിയിൽ ക്രൊയേഷ്യൻ താരം ബോർണ കൊറിക്കിനെ നേരിടും.

വനിത സിംഗ്​ൾസിൽ സ്​പെയി​നി​​െൻറ കാർല സുവാരസ്​ നൊവാരോയെ 6-3, 6-2 സ്​കോറുകൾക്ക്​ തോൽപിച്ച്​ വീനസ്​ വില്യംസ്​ സെമിയിൽ പ്രവേശിച്ചു. 2001നു ശേഷം ഇതാദ്യമായാണ്​ ഇന്ത്യൻ വെൽസ്​ ​ഒാപണിൽ വീനസ്​ സെമിയിലെത്തുന്നത്​. റഷ്യയുടെ 20കാരിയായ ഡാരിയ കസാറ്റ്​കിനയാണ്​ സെമിയിൽ വീനസി​​െൻറ എതിരാളി.

Tags:    
News Summary - indian wells open -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.