ഇന്ത്യൻ വെൽസ് ഫൈനലിൽ തോൽവി; ഫെഡററുടെ സ്വപ്നക്കുതിപ്പിന് അന്ത്യം

ഇന്ത്യൻ വെൽസ്​: ഇന്ത്യൻ വെൽസ്​ ഒാപൺ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡററിന് തോൽവി. അർജൻറീനയുടെ ഡെൽപോർ​േട്ടായാണ്​ ഫൈനലിൽ ഫെഡററെ അട്ടിമറിച്ചത്. സ്കോർ: 6-4 5-7 (8-10) 7-6 (7-2). ഇൗ വർഷം സീസണിൽ തുടർച്ചയായ 17ാം ജയവുമായി മുന്നേറുകയായിരുന്ന ഫെഡററുടെ കുതിപ്പിനാണ് അന്ത്യമായത്. 2006ൽ നേടിയ 16 തുടർജയങ്ങളെന്ന സ്വന്തം റെക്കോഡ്​ മറികടന്നാണ് ഫെഡറർ 17ലെത്തിയത്.

2018ൽ ഫെഡററെ തോൽപിക്കുന്ന ആദ്യ താരമാണ് ലോക എട്ടാം റാങ്കുകാരനായ ഡെൽപോർ​േട്ടാ. മണിബന്ധത്തിനുണ്ടായ പരിക്ക് മൂലം 29 കാരനായ ഇദ്ദേഹത്തിന് മൂന്നു തവണ ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് 2018ൽ അദ്ദേഹത്തിൻറെ തിരിച്ചുവരവ് അസൂയവഹമായിരുന്നു.
 


മാർച്ചിൽ കഴിഞ്ഞ അഞ്ച് വർഷത്തെ ആദ്യ എ.ടി.പി കിരീടം നേടിയതും ആദ്യ പത്താം റാങ്കുകാരിലെത്താനും അദ്ദേഹത്തിനായി. കഴിഞ്ഞ സെപ്തംബറിൽ യു.എസ്. ഓപ്പണിൽ ഫെഡററെ അദ്ദേഹം തോൽപിച്ചിരുന്നു. ക്രൊയേഷ്യൻ താരം ബോണ കോറിക്കിനെ 5-7, 6-4, 6-4 സ്​കോറുകൾക്ക്​ തോൽപിച്ചാണ്​ ഫെഡറർ ഫൈനലിൽ പ്രവേശിച്ചത്​.
 

 

Tags:    
News Summary - Indian Wells: Juan Martin del Potro ends Roger Federer's unbeaten run- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.