ഫ്യൂ​ച്ചേ​ഴ്സ് ടെ​ന്നി​സ്: വി​ഷ്ണു​വ​ർ​ധ​ൻ-​ശ്രീ​റാം  ബാ​ലാ​ജി സ​ഖ്യ​ത്തി​ന് വി​ജ​യം

തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ എക്സ്ട്രാപ്രീമിയം ഐ.ടി.എഫ് ഫ്യൂച്ചേഴ്സ് ഫോർ മെൻ രാജ്യാന്തര ടെന്നിസ് ടൂർണമെൻറ് ഡബിൾസിൽ ഒന്നാം സീഡായ വിഷ്ണുവർധൻ-ശ്രീറാം ബാലാജി സഖ്യത്തിന് വിജയം. ബുധനാഴ്ച ട്രിവാൻഡ്രം ടെന്നിസ് ക്ലബിൽ നടന്ന മത്സരത്തിൽ മലയാളിതാരം ഹാഡിൻ ബാവ-ഫഹദ് മുഹമ്മദ് സഖ്യത്തെ 6 -3, 7-5 നാണ് ഇവർ തകർത്തത്. മറ്റ് മത്സരങ്ങളിൽ കുനാൽ ആനന്ദ്-അൻവിത് ബന്ദ്ര സഖ്യം ചന്ദ്രിൽ സൂദ് -ലക്ഷിത് സൂദ് സഖ്യത്തെയും തായ്പേയി-ഹോേങ്കാങ് താരങ്ങളായ ജൂയി ചെൻ ഹുങ്-കിറ്റ് വോങ് സഖ്യം ഇന്ത്യൻ താരങ്ങളായ തേജസ്- ജയേഷ് പുഗിലിയ സഖ്യത്തെയും പരാജയപ്പെടുത്തി. ബുധനാഴ്ച നടന്ന പുരുഷസിംഗിൾസ് വിഭാഗത്തിൽ ശ്രീറാം ബാലാജി,  ഹാഡിൻബാവ, വിഷ്ണുവർധൻ എന്നിവർ വിജയിച്ചു.
 
Tags:    
News Summary - futures tennis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.