പാരിസ്: ഫ്രഞ്ച് ഒാപണിൽ കിരീടം നിലനിർത്താനെത്തിയ നൊവാക് ദ്യോകോവിചും പത്താം കിരീടം ലക്ഷ്യമിടുന്ന റാഫേൽ നദാലും പുരുഷ സിംഗ്ൾസ് സെമിയിൽ ഏറ്റുമുട്ടിയേക്കും. നാലാം സീഡുകാരനായ നദാലിന് ആദ്യ റൗണ്ടിൽ ഫ്രാൻസിെൻറ ബെനോയിറ്റ് പെയറാണ് എതിരാളി.
രണ്ടാം സീഡായ ദ്യോകോവിച് ആദ്യ റൗണ്ടിൽ സ്പെയിനിെൻറ മാഴ്സൽ ഗ്രനോൾസിനെ നേരിടും. കളിമൺ കോർട്ടിലെ ഫേവറിറ്റ് താരമായ നദാലിനാണ് ദ്യോകോവിച്ചിനെതിരെ മേധാവിത്വം. സ്വന്തം കോർട്ടിൽ സെർബ് താരത്തിനു മേൽ 17 കളിയിലും നദാൽ ജയിച്ചിരുന്നു. അതേസമയം, കഴിഞ്ഞ വർഷം കിരീടം നേടി കരിയർ സ്ലാം പൂർത്തിയാക്കിയ ദ്യോകോവിച് ആത്മവിശ്വാസത്തിലാണ്.
ഒന്നാം നമ്പറായ ആൻഡി മറെ റഷ്യയുടെ ആന്ദ്രെ കുസ്െനറ്റ്സോവയെ നേരിടും. വാവ്റിങ്കക്ക് സെർബിയയുടെ ജോസഫ് കൊവാലികാണ് എതിരാളി.
വനിത വിഭാഗത്തിലെ നിലവിലെ ജേതാവ് ഗർബിൻ മുഗുരുസ ആദ്യ റൗണ്ടിൽ മുൻ ചാമ്പ്യൻ ഫ്രാൻസ്സെസ്ക ഷിയാവോണിനെ നേരിടും. ടോപ് സീഡായ ആഞ്ജലിക് കെർബർ 40ാം റാങ്കുകാരി എകത്രീന മകറോവയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.