പാരിസ്: ഇടവേളക്കുശേഷം വീണ്ടും ഗ്രാൻഡ് സ്ലാം ടെന്നിസിെൻറ വീറുറ്റ പോരാട്ടങ്ങൾക്ക് കോർട്ടുണരുന്നു. കളിമൺ കോർട്ടിലെ ചാമ്പ്യനെ തേടി റൊളാങ് ഗാരോയിൽ ഞായറാഴ്ച മുതൽ സൂപ്പർ പോരാട്ടങ്ങൾ. പുരുഷ-വനിത വിഭാഗങ്ങളിൽ നിലവിലെ ജേതാക്കളായ നൊവാക് േദ്യാകോവിച്ചും ഗർബിൻ മുഗുരുസയും കിരീടം നിലനിർത്താൻ കോർട്ടിലിറങ്ങുേമ്പാൾ ചില സൂപ്പർ താരങ്ങളുടെ അസാന്നിധ്യം ശ്രദ്ധേയമാവും. ഉദിച്ചുയരാനിരിക്കുന്ന യുവതാരങ്ങളുടെ സാന്നിധ്യത്തിലാണ് ആരാധകരുടെ കണ്ണുകൾ.
കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാൽ മൂന്നു വർഷത്തിനിടെ മികച്ച ഫോമിലാണ് ഇക്കുറി പാരിസിലെത്തുന്നത്. പത്താം ഫ്രഞ്ച് കിരീടം ലക്ഷ്യമിടുന്ന നദാലിനെ ചാമ്പ്യൻ ഫേവറിറ്റാക്കാൻ നിലവിലെ ഫോമും നാലാം നമ്പർ സ്ഥാനവും ധാരാളം. മോണ്ടികാർലോ, ബാഴ്സലോണ, മഡ്രിഡ് ഒാപണുകളിൽ കിരീടമണിഞ്ഞ നദാൽ തന്നെയാവും ഇക്കുറി ദ്യോകോവിച്ചിനും മറെക്കും വെല്ലുവിളി. അതേസമയം, റോജർ ഫെഡററുടെയും സെറീന വില്യംസിെൻറയും അസാന്നിധ്യം ആരാധകരുടെ നഷ്ടമാണ്. വിംബ്ൾഡണിനുള്ള ഒരുക്കത്തിനായാണ് ഫെഡ് എക്സ്പ്രസ് കളിമണ്ണിലെ പോരാട്ടത്തിൽനിന്ന് പിൻവാങ്ങിയത്.
പുതുമുഖങ്ങളിൽ ഏഴാം റാങ്കുകാരൻ ഡൊമിനിക തീം, ജർമനിയുടെ വണ്ടർ ബോയ് അലക്സാണ്ടർ സ്വരേവ് എന്നിവർ ആദ്യ പത്തിനുള്ളിലുള്ള താരങ്ങളായി പാരിസിലെത്തുന്നവരാണ്. 30 കടന്ന മുൻനിരക്കാർക്കെതിരെ അട്ടിമറി ഭീഷണി ഉയർത്തുന്നവരും ഇവർതന്നെ. എ.ടി.പി റാങ്കിങ്ങിെൻറ ചരിത്രത്തിൽ ആദ്യ അഞ്ച് റാങ്കിലും 30ന് മുകളിൽ പ്രായമുള്ളവർ ഒന്നിക്കുന്നുവെന്ന അപൂർവത ഇക്കുറിയുണ്ട്.
വനിതകളിൽ മൂന്നു തവണ കിരീടമണിഞ്ഞ സെറീന വില്യംസ് നേരേത്തതന്നെ പിൻവാങ്ങിയതാണ്. ഗർഭിണിയാണെന്ന് ആരാധകലോകത്തോട് പ്രഖ്യാപിച്ച സെറീന സീസൺ മുഴുവൻ ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് നീങ്ങി. ഉത്തേക വിലക്ക് നീങ്ങിയ മരിയ ഷറപോവ വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും സംഘാടകരുടെ അനുമതി ലഭിച്ചില്ല. രണ്ടു മുൻ ചാമ്പ്യന്മാരുടെ അസാന്നിധ്യത്തിൽ പകിട്ട്കുറയുന്ന വനിതകളിൽ ആഞ്ജലിക് കെർബർ, പ്ലിസ്കോവ, ഹാലെപ് എന്നിവരാണ് ഫേവറിറ്റുകൾ. മോഷ്ടാവിെൻറ ആക്രമണത്തിൽ പരിക്കേറ്റ ചെക്ക് താരം പെട്ര ക്വിറ്റോവ ആറുമാസത്തിനിടെ ആദ്യമായി കോർട്ടിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.