ഫ്രഞ്ച്​ ഒാപൺ: നദാൽ, ഫെഡറർ പ്രീക്വാർട്ടറിൽ; പ്ലിസ്​കോവ പുറത്ത്

​പാരിസ്​: ഫ്രഞ്ച്​ ഒാപൺ ടെന്നിസ്​ ടൂർണമ​െൻറ്​ പുരുഷവിഭാഗത്തിൽ മുൻനിര താരങ്ങളായ സ്​പെയിനി​​െൻറ റാഫേൽ നദാലും സ്വിറ്റ്​സർലൻഡി​​െൻറ റോജർ ഫെഡററും പ്രീക്വാർട്ടറിലേക്ക്​ മുന്നേറിയപ്പോൾ വനതികളിൽ രണ്ടാം സീഡ്​ ചെക്ക്​ റിപ ്പബ്ലികി​​െൻറ കരോലിന പ്ലിസ്​കോവ മൂന്നാം റൗണ്ടിൽ ഇടറിവീണു.

ഫ്രഞ്ച്​ ഒാപണിൽ 12ാം കിരീടം തേടുന്ന നിലവിലെ ചാമ്പ്യൻകൂടിയായ രണ്ടാം സീഡായ നദാൽ ബെൽജിയത്തിലെ 27ാം സീഡ്​ ഡേവിഡ്​ ഗോഫിനെയാണ്​ നേരിട്ടുള്ള സെറ്റുകളിൽ 6-1, 6-3, 6-3ന്​ തകർത്തത്​. മൂന്നാം സീഡായ ഫെഡറർ 6-3, 6-1, 7- 6ന്​ സീഡില്ലാതാരം നോർ​േവയുടെ കാസ്​പർ റൂഡിനെയാണ്​ തോൽപിച്ചത്​. അഞ്ച്​ സെറ്റ്​ നീണ്ട മാരത്തൺ പോരിൽ 31ാം സീഡ്​ സെർബിയയുടെ ലാസ്​ലോ ഡെറെയെ മറികടന്ന ഏഴാം സീഡ്​ ജപ്പാ​​െൻറ കെയ്​ നിഷികോരിയുടേതായിരുന്നു മൂന്നാം റൗണ്ടിലെ പൊരുതി നേടിയ വിജയം. സ്​കോർ: 6-4, 6-7, 6-3, 4-6, 8-6.

ക്രൊയേഷ്യയുടെ 31ാം സീഡുകാരി പെട്ര മാറ്റിച്​ ആണ്​ 6-3, 6-3ന്​ പ്ലിസ്​കോവയെ മലർത്തിയടിച്ചത്​. ഒമ്പതാം സീഡ്​ യുക്രെയ്​നി​​െൻറ എലീന സ്വിറ്റോലിനയെ 19ാം സീഡ്​ ജർമനിയുടെ ഗർബിൻ മുഗുരുസ 6-3, 6-3ന്​ തോൽപിച്ചു. 12ാം സീഡ്​ ലാത്​വിയയുടെ അനസ്​താസ്യ സെവസ്​​റ്റോവ 7-6, 4-6, 11 -9ന്​ ബെൽജിയത്തി​​െൻറ എലീസെ മെർടെൻസിനെയും പരാജയപ്പെടുത്തി.

Tags:    
News Summary - french open 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.