അന്ന ഇവാനോവിച്ച് വിരമിച്ചു

ബെല്‍ഗ്രേഡ്: മുന്‍ ലോക ഒന്നാം നമ്പറും ഫ്രഞ്ച് ഓപണ്‍ ജേതാവുമായ സെര്‍ബിയന്‍ ടെന്നിസ് താരം അന ഇവാനോവിച്ച് ടെന്നിസില്‍നിന്ന് വിരമിച്ചു. ഏറെ നാളുകളായി അലട്ടിയിരുന്ന പരിക്കില്‍നിന്ന് മോചിതയാകാത്തതിനാലാണ് 29കാരിയായ അന തന്‍െറ കരിയറിന് വിരാമമിടാന്‍ തീരുമാനിച്ചത്. 
2008ല്‍ റഷ്യന്‍ താരം ദിനാര സഫിനയെ പരാജയപ്പെടുത്തി ഫ്രഞ്ച് ഓപണ്‍ നേടിയ അന ഇവാനോവിച്ച് ആ വര്‍ഷം ലോക ഒന്നാം നമ്പറുമായി. ഗ്രാന്‍ഡ്സ്ളാം നേടുന്ന ആദ്യത്തെ സെര്‍ബിയക്കാരി എന്ന റെക്കോഡും അനക്ക് സ്വന്തം.

‘‘അഞ്ചാമത്തെ വയസ്സു മുതല്‍ ടെന്നിസ് സ്വപ്നം കണ്ടൊരു ജീവിതമാണ് എന്‍േറത്. ആ സ്വപ്നത്തിന് പിന്തുണയുമായി എന്‍െറ മാതാപിതാക്കളുമുണ്ടായിരുന്നു. അതിനിടയില്‍ ലോക ഒന്നാം നമ്പറുമായി. റൊളാണ്ട് ഗരോയില്‍ കിരീടവുമുയര്‍ത്തി. സ്വപ്നത്തില്‍പോലും കരുതിയ കാര്യങ്ങളല്ല സംഭവിച്ചതത്രയും’’ -വിരമിക്കല്‍ തീരുമാനം അറിയിച്ചശേഷം ഫേസ്ബുക്കില്‍ അന ഇങ്ങനെ കുറിച്ചു. 

2008ല്‍ ലോക ഒന്നാം നമ്പര്‍ ആയെങ്കിലും ഏതാനും ആഴ്ചകള്‍മാത്രമേ ആ സ്ഥാനത്ത് തുടരാനായുള്ളൂ. 2009 അവസാനമായപ്പോഴേക്കും ഫോം നഷ്ടമായ അന 22ാം സ്ഥാനത്തായി. എന്നാല്‍, 2014ല്‍ അന ലോക റാങ്കിങ്ങില്‍ അഞ്ചാമതാവുകയും അടുത്ത വര്‍ഷം ഫ്രഞ്ച് ഓപണ്‍ സെമിയില്‍ കടക്കുകയും ചെയ്തു. പക്ഷേ, ഈ വര്‍ഷം അവസാനമായപ്പോള്‍ റാങ്കിങ്ങില്‍ 63ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അന പരിക്കുമൂലം ഫോമില്ലാതെ വലയുകയായിരുന്നു. ഒടുവില്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ ജര്‍മന്‍ ഫുട്ബാളര്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റൈഗറാണ് അനയുടെ ജീവിതപങ്കാളി.
 

Full View
 
Tags:    
News Summary - Former World No. 1 Ana Ivanovic Announces Retirement From Tennis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.