മുൻ വിമ്പിൾഡൺ ചാമ്പ്യൻ യാന നവോത്ന അന്തരിച്ചു

ചെക്കോസ്ലോവാക്യ: മുൻ ലോക രണ്ടാം നമ്പർ താരവും വിമ്പിൾഡൺ ചാമ്പ്യനുമായ യാന നവോത്ന അന്തരിച്ചു. 49 വ‍യസ്സായിരുന്നു ദീർഘ നാളായി ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 

മികച്ച ടെന്നീസ് താരമായിരുന്ന നവോത്നയുടെ കരിയറിൽ 12 ഡബിൾസ് വിജയങ്ങളുണ്ട്. നാല് മിക്സഡ് ഡബിൾസ് വിജയങ്ങളും നവോത്നക്ക് സ്വന്തമാണ്. 1998ൽ ഫ്രാൻസിന്‍റെ നതാലി ടൗസിയാത്തിനെ തോൽപ്പിച്ച് ഗ്രാന്‍റ് സ്ലാം നേടിയിട്ടുണ്ട്. 14 വർഷത്തെ ടെന്നീസ് ജീവിതത്തിൽ 1993ലും 1997ലും നവോത്ന വിബിൾഡൺ ഫൈനലിൽ എത്തി. ഒളിമ്പിക്സിലും നവോത്ന മെഡലുകൾ നേടിയിട്ടുണ്ട്. 2005ൽ പ്രൊഫഷണൽ കോച്ചിങ്ങ് രംഗത്തേക്ക് കടന്നു.

കോർട്ടിന് അകത്തും പുറത്തുമുള്ളവർക്ക് യാന പ്രചോദനമായിരുന്നെന്നും. വുമൺസ് ടെന്നീസ് അസ്സോസിയേഷന്‍റെ ചരിത്രത്തിലെ തിളക്കമാർന്ന താരമായിരുന്നെന്നും അസ്സോസിയേഷൻ സി.ഇ.ഒ  സ്റ്റീവ് സൈമൺ പറഞ്ഞു. നവോത്നയുടെ  മരണത്തിൽ അസ്സോസിയേഷൻ ദുഖം രേഖപ്പെടുത്തി.

Tags:    
News Summary - Former Wimbledon champion Jana Novotna dies at 49- sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.