നോട്ട് പ്രതിസന്ധി;  ഫെഡററും സെറീനയും ഐ.പി.ടി.എല്ലിനില്ല

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തില്‍ ലോകോത്തര ടെന്നിസ് താരങ്ങളായ റോജര്‍ ഫെഡററും സെറീന വില്യംസും ഇന്‍റര്‍നാഷനല്‍ പ്രീമിയര്‍ ടെന്നിസ് ലീഗില്‍ (ഐ.പി.ടി.എല്‍) കളിക്കില്ളെന്ന് ഡയറക്ടര്‍ മഹേഷ് ഭൂപതി അറിയിച്ചു. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഇവരെ ടൂര്‍ണമെന്‍റില്‍ പങ്കെടുപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഭൂപതി പറഞ്ഞു. ഐ.പി.ടി.എല്ലില്‍ സിംഗപ്പൂര്‍ സ്ളാമേഴ്സിന്‍െറ താരമായിരുന്നു സെറീന. ഈ സീസണില്‍ ഇന്ത്യന്‍ എയ്സസ് ടീമിനുവേണ്ടി ഫെഡറര്‍ റാക്കറ്റേന്തുമെന്ന് സൂചനകളുണ്ടായിരുന്നു.
Tags:    
News Summary - fedarar and serina not played in atp becuase of demonitization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.