അഭിമുഖത്തിനിടെ റിപ്പോർട്ടറെ ചുംബിച്ച ടെന്നീസ്​ താര​ത്തെ ഫ്രഞ്ച്​ ഒാപ്പണിൽ നിന്ന്​ വിലക്കി

പാരീസ്​: ലൈവ്​ അഭിമുഖത്തിനിടെ റി​പ്പോർട്ടറെ ചുംബിച്ച ടെന്നീസ്​ താരത്തെ ഫ്രഞ്ച്​ ഒാപ്പണിൽ നിന്ന്​ വിലക്കി. ഫ്രഞ്ച്​ ടെന്നീസ്​ താരമായ മാക്​സിമെ ഹമോവു യൂറോ സ്​പോർട്​സ്​ റിപ്പോർട്ടറായ മാലി തോമസിനെ അഭിമുഖത്തിനിടെ ബലം പ്രയോഗിച്ച്​ ചുംബിക്കുകയായിരുന്നു. 

 തിങ്കളാഴ്​ച അഭിമുഖം നടക്കുന്നതി​നിടെ ​റിപ്പോർട്ടറുടെ തൊളിൽ കൈയിട്ട്​ കഴുത്തിലും തലയിലും ഹമോവു ചുംബിക്കുകയായിരുന്നു. ഹമോവുവിനെ പിടിച്ച്​ മാറ്റാൻ റിപ്പോർട്ടർ ശ്രമിച്ചുവെങ്കിലും വിഫലമാവുകയായിരുന്നു.  ഹമോവുമായുള്ള അഭിമുഖം അങ്ങേയറ്റം അരോചകമായിരുന്നുവെന്നും ലൈവിലല്ലായിരുന്നുവെങ്കിൽ ഹമോവുവിനെ തൊഴിച്ചേനെ എന്നും സംഭവത്തിന്​ ശേഷം മാലി തോമസ്​ പ്രതികരിച്ചു.

287ാം നമ്പർ താരമായ ഹമോവുവി​​െൻറ അക്രിഡേഷൻ റദ്ദാക്കാനും ഫ്രഞ്ച്​ ഒാപ്പൺ അധികൃതർ തിരുമാനിച്ചിട്ടുണ്ട്​. അഭിമുഖത്തിനിടെയുണ്ടായ സംഭവത്തിൽ ശക്​തമായ പ്രതികരണവുമായി ചാനൽ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്​.

Tags:    
News Summary - ennis star Maxime Hamou banished from French Open for trying to KISS female TV presenter live on air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.