സെറീനയെ പരിഹസിച്ച്​ കാർട്ടൂൺ; വംശീയമെന്ന്​ വിമർശനം

സിഡ്​നി: യു.എസ്​ ഒാപ്പൺ ടെന്നിസ്​ ഫൈനലിൽ അമ്പയറോട്​ തർക്കിക്കുകയും റാക്കറ്റ്​ നില​െത്തറിഞ്ഞ്​ ഉടക്കുകയും ചെയ്​ത ടെന്നിസ്​ താരറാണി സെറീന വില്യംസിനെ പരിഹസിച്ച്​ വരച്ച കാർട്ടൂൺ വിവാദത്തിൽ. ആസ്​ട്രേലിയൻ കാർട്ടൂണിസ്​റ്റ്​ മാർക്ക്​ നൈറ്റ് ആണ്​ പരിഹാസവുമായി രംഗത്തെത്തിയത്​. കാർട്ടൂൺ വംശീയമായി അധിക്ഷേപിക്കുന്നതാണ്​ എന്ന വിമർശനമാണ്​ ഉയരുന്നത്​. ഹാരിപോർട്ടർ രചയിതാവ്​ ജെ.കെ റൗളിങ്​ അടക്കമുള്ള പ്രമുഖർ കാർട്ടൂണിനെ വിമർശിച്ച്​ രംഗത്തെത്തിയിട്ടുണ്ട്​.

തിങ്കളാഴ്​ച മെൽബണിലെ ഹെറാൾഡ്​ സൺ പത്രത്തിലാണ്​ കാർട്ടൂർ അച്ചടിച്ചു വന്നത്​. പുരുഷശരീരത്തോട്​ സാദൃശ്യമുള്ള ശരീരത്തോടും തടിച്ച ചുണ്ടുകളോടും കൂടിയ ചിത്രമാണ്​ സെറീനയുടെതായി വരച്ചിരിക്കുന്നത്​. തകർന്ന്​ വീണ റാക്കറ്റിനു മുകളിൽ ചാടുന്ന സെറീനയാണ്​ ചിത്രത്തിൽ. അവരെ ജയിക്കാൻ അനുവദിക്കായിരുന്നില്ലേ എന്ന്​ തൊട്ടപ്പുറത്ത്​ അമ്പയർ ഒസാകയോട്​ ചോദിക്കുന്നതായും കാർട്ടൂണിലുണ്ട്​.

യു.എസ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ശക്​തമായ വിമർശനം ഉയർന്നതോടെ കാർട്ടൂണിസ്​റ്റ്​ വിശദീകരണം നൽകി. കാർട്ടൂണിൽ വംശീയതയോ ലൈംഗിക​തയോ ഇല്ലെന്നും കോർട്ടിലെ സെറീനയുടെ മോശം പെരുമാറ്റത്തെ സൂചിപ്പിക്കുക മാത്രമാണ്​ ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു. ആസ്​ട്രേലിയൻ പുരുഷ ടെന്നീസ്​ താരം മോശമായി പെരുമാറിയപ്പോഴും താൻ ഇത്തരത്തിൽ കാർട്ടൂൺ വരച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജപ്പാൻ താരം നവോമി ഒസാകയോടാണ്​ യു.എസ്​ ഒാപൺ ​െടന്നിസിൽ സെറീന പരാജയപ്പെട്ടത്​. മത്​സരത്തിനിടെ ​കോർട്ടിൽ പരിശീലനം തേടിയെന്ന ആരോപണത്തെ തുടർന്ന്​ അമ്പയറുമായി സെറീന തർക്കിക്കുകയും അതിന്​ മാച്ച്​ പോയിൻറ്​ പിഴ നൽകേണ്ടി വരികയും ചെയ്​തിരുന്നു. ഇതിൽ ക്ഷുഭിതയായി റാക്കറ്റ്​ നിലത്തെറിഞ്ഞ്​ ഉടച്ച സംഭവമാണ്​ കാർട്ടൂണാക്കിയത്​.

Tags:    
News Summary - Cartoonist Slammed for Serena Williams Sketch - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.