കടംവീട്ടാൻ പണമില്ല; ട്രോഫികൾ ലേലം ചെയ്യാൻ ബോറിസ് ബെക്കർ

ബെർലിൻ: ജർമൻ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ ട്രോഫികൾ ലേലം ചെയ്യുന്നു. കടം വീട്ടാൻ പണമില്ലാത്തതിനെ തുടർന്നാണ് താരം ട്രോഫികൾ ലേലത്തിന് വെക്കുന്നത്. ബ്രിട്ടീഷ് സ്ഥാപനമായ വെയിൽസ് ഹാർഡിയാണ് ഓൺലൈനിൽ ട്രോഫികൾ ലേലം ചെയ്യുന്നത്.

വിംബിൾഡണിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ബോറിസ് ബെക്കർ. 17ാം വയസിലാണ് വിംബിൾഡൺ ജേതാവാകുന്നത്. തുടർന്ന് നിരവധി കിരീടങ്ങൾ ബെക്കർ സ്വന്തം പേരിൽ ചേർത്തു. 2017ൽ ബെക്കറെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ബിസിനസിലെ തിരിച്ചടികളാണ് താരത്തെ കടക്കെണിയിലാക്കിയത്.

മെഡലുകളും കിരീടങ്ങളും വാച്ചുകളും ഫോട്ടോഗ്രഫുകളും ഉൾപ്പടെ 82 വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ജൂലൈ 17 വരെ ലേലത്തിൽ ഇവ ലഭ്യമാകും.

Tags:    
News Summary - Boris Becker Auctions Trophies To Pay Off Debts -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.