ആസ്ട്രേലിയന്‍ ഓപണ്‍: നദാല്‍, സെറീന ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: വമ്പന്മാര്‍ നേരത്തേ ഇടറിവീണ മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടപ്രതീക്ഷയുമായി മുന്‍ ജേതാവ് റാഫേല്‍ നദാല്‍ ആസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്‍െറ  പുരുഷവിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍. നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഫ്രാന്‍സിന്‍െറ ഗെയ്ല്‍ മോണ്‍ഫില്‍സിനെയാണ് ഒമ്പതാം സീഡായ സ്പാനിഷ് താരം പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തത്. സ്കോര്‍: 6-3, 6-3, 4-6, 6-4. മൂന്നാം സീഡും കനേഡിയന്‍ താരവുമായ മലോസ് റാവോണിച്ചാണ് ക്വാര്‍ട്ടറില്‍ നദാലിന്‍െറ എതിരാളി. സ്പെയിനിന്‍െറ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗട്ടിനെയാണ് റാവോണിച്ച് തോല്‍പിച്ചത് ( 7-6, 3-6, 6-4, 6-1).
ഓപണ്‍ മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലത്തെി. ആസ്ട്രേലിയയുടെ മാറ്റ് റീഡ്-കാസെ ഡെല്ലാക്വ ജോടിയെയാണ് തോല്‍പിച്ചത്. സ്കോര്‍: 6-2, 6-3.

ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവും ബെല്‍ജിയത്തിന്‍െറ ഡേവിഡ് ഗോഫിനും അവസാന എട്ടില്‍ കടന്നു. വനിതകളില്‍ അമേരിക്കയുടെ സെറീന വില്യംസ്,  ചെക്ക് റിപ്പബ്ളിക്കിന്‍െറ കരോലിന പില്‍സ്കോവ,  ബ്രിട്ടന്‍െറ ജൊഹാന കോണ്ട,  ക്രൊയേഷ്യയുടെ മിര്‍യാന ലുസിച്ച് ബറോണി എന്നിവരും ക്വാര്‍ട്ടര്‍ കണ്ടു.
 പരിക്കില്‍നിന്ന് തിരിച്ചുവന്ന നദാല്‍ പഴയകാല ഫോമിലേക്കുയര്‍ന്നില്ളെങ്കിലും മികച്ച കളി പുറത്തെടുത്തു. ബ്രേക്ക്പോയന്‍റുകളുടെ കാര്യത്തില്‍ പിന്നാക്കംപോയ താരം ആദ്യ രണ്ട് സെറ്റുകളില്‍ എതിരാളിയെ നിലയുറപ്പിക്കാനനുവദിച്ചില്ല. എന്നാല്‍, മൂന്നാം സെറ്റില്‍ മോണ്‍ഫില്‍സ് തിരിച്ചുവന്നു. 4-6നായിരുന്നു മോണ്‍ഫില്‍സിന്‍െറ ജയം. ഇതേ സ്കോറിന് നാലാം സെറ്റ് ജയിച്ച് നദാല്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. 2015ലെ ഫ്രഞ്ച് ഓപണിനുശേഷം ആദ്യമായാണ് നദാല്‍ ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റിന്‍െറ ക്വാര്‍ട്ടറിലത്തെുന്നത്.

 മൂന്നാം സീഡായ റാവോണിച്ചിനെതിരെ ക്വാര്‍ട്ടറില്‍ നദാല്‍ ജയിക്കണമെങ്കില്‍ ഇതിലും മികച്ച കളി പുറത്തെടുക്കേണ്ടിവരും. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ക്വാര്‍ട്ടറിലത്തെിയ റാവോണിച്ച് വിംബ്ള്‍ഡന്‍ റണ്ണേഴ്സ്അപ്പാണ്. നൊവാക് ദ്യോകോവിച്ചിനെ രണ്ടാം റൗണ്ടില്‍ കെട്ടുകെട്ടിച്ച ഉസ്ബെകിസ്താന്‍ താരം ഡെനിസ് ഇസ്തോമിന്‍െറ കുതിപ്പ് അവസാനിപ്പിച്ചാണ് ദിമിത്രോവ് പ്രീക്വാര്‍ട്ടര്‍ ജയിച്ചത്. ലോകറാങ്കിങ്ങിലെ 117ാമനായ ഇസ്തോമിന്‍ ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് കാലിലെ പരിക്ക് പ്രകടനത്തെ ബാധിച്ചു. സ്കോര്‍: 2-6, 7-6, 6-2, 6-1. ഓസ്ട്രിയയുടെ എട്ടാം സീഡ് ഡൊമനിക് തീമിനെ കീഴടക്കിയ ഡേവിഡ് ഗോഫിന്‍ ആസ്ട്രേലിയന്‍ ഓപണിന്‍െറ ക്വാര്‍ട്ടറിലത്തെുന്ന ആദ്യ ബെല്‍ജിയംകാരനായി (5-7, 7-6, 6-2, 6-2).

ചെക്ക് റിപ്പബ്ളിക്കിന്‍െറ ബാര്‍ബോറ സ്ട്രൈക്കോവയെ മറികടന്നാണ് സെറീന മറ്റൊരു ആസ്ട്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടര്‍ കണ്ടത്. സ്കോര്‍: 7-5, 6-4. റഷ്യയുടെ ഏകതറീന മകരോവയെ തോല്‍പിച്ച ബ്രിട്ടന്‍െറ ജൊഹാന കോണ്ടയാണ് ക്വാര്‍ട്ടറില്‍ സെറീനയുടെ എതിരാളി. 6-1, 6-4 എന്ന സ്കോറിനായിരുന്നു ബ്രിട്ടീഷ് താരത്തിന്‍െറ ജയം. ക്രൊയേഷ്യയുടെ മിര്‍യാന ലുസിച്ച് ബറോണിയുടെ ക്വാര്‍ട്ടറിലേക്കുള്ള ചുവടുവെപ്പ് ശ്രദ്ധേയമായി. 34കാരിയായ ഈ താരം അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെയാണ്  പരാജയപ്പെടുത്തിയത് (6-4, 6-2). 1999നുശേഷം ആദ്യമായാണ് ബറോണി  ഗ്രാന്‍ഡ്സ്ളാം ക്വാര്‍ട്ടറിലത്തെുന്നത്. അന്ന് വിംബ്ള്‍ഡണിന്‍െറ സെമിയിലത്തെിയ ബറോണി സൂപ്പര്‍താരമായിരുന്ന സ്റ്റെഫിഗ്രാഫിനോട് തോല്‍ക്കുകയായിരുന്നു

Tags:    
News Summary - australian open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.