നദാലും സെറീനയും മുന്നോട്ട് ആസ്ട്രേലിയന്‍ ഓപണ്‍: ദ്യോകോവിച്ചിനെ ഓടിച്ച് ഇസ്തോമിന്‍

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ജേതാവും രണ്ടാം സീഡുമായ സെര്‍ബിയയുടെ സൂപ്പര്‍ താരം നൊവാക് ദ്യോകോവിച് പുരുഷ സിംഗ്ള്‍സില്‍ പുറത്തായി. ഉസ്ബകിസ്താന്‍കാരനും 117ാം സീഡുമായ ഡെനിസ് ഇസ്തോമിനാണ് ആറുവട്ടം മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടം ചൂടിയ ദ്യോകോവിച്ചിനെ മലര്‍ത്തിയടിച്ചത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടം നാല് മണിക്കൂറും 48 മിനിറ്റും കഴിഞ്ഞാണ് അവസാനിച്ചത്. ആദ്യസെറ്റില്‍ തോറ്റ ദ്യോകോവിച് അടുത്ത രണ്ട് സെറ്റുകള്‍ സ്വന്തമാക്കി. എന്നാല്‍ നാല്, അഞ്ച് സെറ്റുകളില്‍ വിജയത്തിലേക്ക് കുതിച്ച് ഇസ്തോമിന്‍ റോഡ് ലെവര്‍ അറീനയില്‍ ചരിത്രമെഴുതി. സ്കോര്‍: 7-6, 5-7, 2-6, 7-6, 6-4.

മുമ്പ് ആറു വട്ടം ദ്യോകോവിച്ചുമായി കളിച്ചപ്പോള്‍ സമ്പൂര്‍ണ തോല്‍വിയായിരുന്നു ഇസ്തോമിന്. നേടിയത് ഒരു ഗെയിം മാത്രം. ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റില്‍ 2008ന് ശേഷം ആദ്യമായാണ് ദ്യോകോവിച് രണ്ടാം റൗണ്ടില്‍ പുറത്താകുന്നത്. അന്ന് വിംബ്ള്‍ഡണില്‍ മാരറ്റ് സാഫിനാണ് സെര്‍ബിയന്‍ താരത്തെ കെട്ടുകെട്ടിച്ചത്. 145ാം റാങ്കുകാരനായിരുന്ന യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയോട് റിയോ ഒളിമ്പിക്സില്‍ ദ്യോകോവിച് തോറ്റിരുന്നു. ഏഴാം വട്ടവും ആസ്ട്രേലിയന്‍ ഓപണ്‍ കിരീടം നേടിയ ആതിഥേയ താരത്തിന് റോയ് മമേഴ്സന്‍െറ റെക്കോഡ് തകര്‍ക്കാനുള്ള അവസരവും നഷ്ടമായി. ദ്യോകോവിച് ബ്രിട്ടന്‍െറ ആന്‍ഡി മുറെക്കു മുമ്പില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം അടിയറവ് വെച്ചിരുന്നു.

ജോണ്‍ മക്കന്‍റോയെപോലെ നീളന്‍മുടിയും വട്ടക്കെട്ടുമായി കളംനിറഞ്ഞ ഡെനിസ് ഇസ്തോമിന്‍ 2012ല്‍ ലോകറാങ്കിങ്ങില്‍ 33ാമതത്തെിയിരുന്നു. പിന്നീട് കരിയറില്‍ താഴ്ച നേരിട്ട ഈ 30കാരന് വമ്പന്‍ തിരിച്ചുവരവിലേക്കുള്ള ആദ്യ ചുവടാണ് ഈ വിജയം. ഏഷ്യന്‍ വൈല്‍ഡ് കാര്‍ഡ് പ്ളേഓഫിലൂടെയാണ് ഇസ്തോമിന്‍ മെല്‍ബണിലേക്ക് യോഗ്യത നേടിയത്. ഒന്നാം സെറ്റിലെ കന്നി ഗെയിം 16 മിനിറ്റ് പൊരുതിയാണ് ഇസ്തോമിന്‍ നേടിയത്. ഏഴാം ഗെയിമില്‍ സെര്‍വ് ബ്രേക്ക് ചെയ്തു. ടൈബ്രേക്കറില്‍ 10-8ന് ഇസ്തോമിന്‍ നിറഞ്ഞാടി. 85 മിനിറ്റാണ് ആദ്യ സെറ്റ് നീണ്ടത്. കഴിഞ്ഞ വര്‍ഷം പ്രീക്വാര്‍ട്ടറില്‍  ഫ്രഞ്ച് താരം ജൈല്‍സ് ¥ൈസമണിനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലൂടെ മത്സരം തിരിച്ചുപിടിച്ച ദ്യേകോവിച്ചിനെ ഓര്‍മിപ്പിക്കുകയായിരുന്നു പിന്നീടുള്ള രണ്ട് സെറ്റുകളില്‍. രണ്ടാം സെറ്റിന്‍െറ മൂന്നാം ഗെയിമിനിടെ പേശീവലിവ് അനുഭവപ്പെട്ട സെര്‍ബ് താരം ഇടവേളയില്‍ ട്രെയിനറുടെ സഹായം തേടി.

രണ്ടാം സെറ്റില്‍ ഇസ്തോമിന്‍ 5-4ന് മുന്നിലത്തെിയിട്ടും ദ്യോകോവിച് തിരിച്ചുവന്ന് 7-5ന് ജയിച്ചു. ക്ഷീണിതനായി കാണപ്പെട്ട ഇസ്തോമിനെ പലവട്ടം ബ്രേക്ക് ചെയ്ത് മൂന്നാം സെറ്റും സ്വന്തമാക്കിയതോടെ നിലവിലെ ജേതാവിന്‍െറ ആരാധകര്‍ക്ക് ആവേശമായി. നാലും അഞ്ചും സെറ്റില്‍ ഗംഭീരമായി തിരിച്ചുവന്നതോടെ സെര്‍ബിയക്കാരന്‍െറ പുറത്തേക്കുള്ള വഴി തെളിഞ്ഞു. സ്പെയിനിന്‍െറ പാബ്ളോ കരേന ബുസതയാണ് മൂന്നാം റൗണ്ടില്‍  ഇസ്തോമിന്‍െറ എതിരാളി.

ജീവിതത്തിലെ മികച്ച വിജയമാണിതെന്ന് ഇസ്തോമിന്‍ പറഞ്ഞു. ഇസ്തോമിന്‍ അര്‍ഹിച്ച വിജയമാണെന്ന് ദ്യോകോവിച് പറഞ്ഞു. മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്‍െറ റാഫേല്‍ നദാല്‍, കാനഡയുടെ മിലോസ് റാവോണിച്ച്, ഓസ്ട്രിയയുടെ ഡൊമനിക് തീം, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ഫ്രാന്‍സിന്‍െറ ജെയ്ല്‍ മോണ്‍ഫില്‍സ്, റിച്ചാര്‍ഡ് ഗാസ്ക്വെഎന്നിവരും പുരുഷ വിഭാഗത്തില്‍ മൂന്നാം റൗണ്ടിലത്തെി.  നദാല്‍ സൈപ്രസിന്‍െറ മാര്‍കോസ് ബാഗ്ദത്തീസിനെയാണ് തോല്‍പിച്ചത്. സ്കോര്‍: 6-3, 6-1, 6-3. വനിതകളില്‍ അമേരിക്കയുടെ സെറീന വില്യംസ് ചെക്ക് റിപ്പബ്ളിക്കിന്‍െറ ലൂസി സഫറോവയെ രണ്ടാം റൗണ്ടില്‍ 6-3, 6-4ന് തോല്‍പിച്ചു. ചെക്ക് റിപ്പബ്ളിക്കിന്‍െറ കരോലിന എപ്ളിസ്കോവ, സ്ലോവാക്യയുടെ ഡൊമനിക സിബുല്‍കോവ, ബ്രിട്ടന്‍െറ ജൊഹാന കോണ്ട എന്നിവരും മൂന്നാം റൗണ്ട് കണ്ടു.

Tags:    
News Summary - australian open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.