ആസ്​ട്രേലിയൻ ഒാപൺ: നദാലും ദിമിത്രോവും പ്രീക്വാർട്ടറിൽ

മെൽബൺ: ആസ്​ട്രേലിയൻ ഒാപണിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലും മൂന്നാം സ്വീഡ​്​ ഗ്രിഗർ ദിമിത്രോവും പ്രീക്വാർട്ടറിൽ. ബോസ്​നിയയുടെ ദാമിയർ സുമ്​ഹുറിനെ 6-1, 6-3, 6-1 സ്​കോറിന്​​​ തോൽപിച്ചാണ്​ സ്​പാനിഷ്​ താരത്തി​​െൻറ കുതിപ്പ്​.

ഒരു മണിക്കൂറും 50 മിനിറ്റും നീണ്ടുനിന്ന മൂന്നാം റൗണ്ട്​ പോരാട്ടത്തിൽ​ അനായാസമായാണ്​ സ്​പാനിഷ്​ താരം എതിരാളിയെ മുട്ടുകുത്തിച്ചത്​. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചാണ്​ നദാലി​​െൻറ എതിരാളി. അമേരിക്കയുടെ റിയാൻ ഹാരിസണിനെ 7-6, 6-3, 7-6ന്​ തോൽപിച്ചാണ്​ സിലിച്ച്​ പ്രീക്വാർട്ടറിലെത്തിയത്​. 

മൂന്നാം സീഡ്​ ഗ്രിഗർ ദിമിത്രോവ്​ റഷ്യയുടെ യുവതാരം ആന്ദ്രെ റുബേൽവിനെ തോൽപിച്ചാണ്​ പ്രീക്വാർട്ടറിലേക്ക്​ കുതിച്ചത്​. സ്​കോർ: 6-3,4-6, 6-4,6-4. ആസ്​ട്രേലിയയുടെ നിക്ക്​ കിർകിയോസ്​ ജോ വിൽഫ്രഡ്​ സോങ്കയെ 7-6,4-6,7-6,7-6ന്​ തോൽപിച്ച്​  അടുത്ത റൗണ്ടിലേക്ക്​ മുന്നേറി​. 

വനിതകളിൽ രണ്ടാം സീഡ്​ കരോലി​ന വോസ്​നിയാക്കിയും അവസാന 16ൽ ഇടം പിടിച്ചു. ഡച്ച്​ താരം കികി ബെർട്ടിനസിനെ 6-4, 3-6നാണ്​ തോൽപിച്ചത്​. കൗമാര താരം മാർത്ത കോസ്​റ്റിയക്കിനെ 6-2,6-2ന്​ തോൽപിച്ച്​ യു​ക്രെയ്​നി​​െൻറ ലോക നാലാം നമ്പർ എലീന സ്​വിറ്റോലിന പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. 

ഇന്ത്യൻ താരങ്ങൾക്ക്​ ജയം
പുരുഷ ഡബ്​​ൾസിൽ ഇന്ത്യൻ താരങ്ങളടങ്ങിയ സഖ്യത്തിന്​​ ജയം. രോഹൻ ബൊപ്പണ്ണ-റോജർ വാസ്​ലിൻ സഖ്യം സോസ-മേയർ സഖ്യത്തെ 6-2, 7-6ന്​ തോൽപിച്ചു. രജീവ്​ റാം^ശരൺ സഖ്യം സ്​പാനിഷ്​ ഇറ്റാലിയൻ ജോടികളായ ഗ്രനോലേഴ്​സ്​-ഫോഗ്​നിനി സംഖ്യത്തെ 6-4, 6-7, 2-6ന്​​​ തോൽപിച്ചു മുന്നേറി.

Tags:    
News Summary - australian open -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.