മെൽബൺ: സ്റ്റാൻ വാവ്റിങ്കയെ കീഴടക്കി സൂപ്പർതാരം റോജർ ഫെഡറർ ആസ്ട്രേലിയൻ ഒാപൺ പുരുഷ സിംഗ്ൾസ് ഫൈനലിലെത്തി. നാലാം സീഡ് താരമായ വാവ്റിങ്കയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്വിസ് താരം കീഴടക്കിയത്. 2014ലെ വിജയിയായ വാവ്റിങ്കയെ 7-5, 6-3, 1-6, 4-6, 6-3 എന്ന സ്കോറിനാണ് സെമി ഫൈനലിൽ കീഴടക്കിയത്. മത്സരം മൂന്നു മണിക്കൂറും നാല് മിനിറ്റും നീണ്ടുനിന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റാഫേൽ നദാലോ ഗ്രിഗിയർ ദിമിത്രേവോ ഫെഡററിന് എതിരാളിയായി എത്തും.
നാല് പ്രാവശ്യം ആസ്ട്രേലിയൻ ഒാപൺ നേടിയിട്ടുള്ള ഫെഡറർ അഞ്ചാം കിരീടമാണ് മെൽബണിൽ ലക്ഷ്യമിടുന്നത്. 2015ലെ യു.എസ് ഓപ്പണിനു ശേഷമുള്ള ഫെഡററുടെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ പ്രവേശമാണിത്. അന്ന് സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ചിനോട് ഫെഡറർ തോറ്റിരുന്നു.
Congratulations @rogerfederer #AusOpen 2017 finalist pic.twitter.com/eEansnTXUH
— #AusOpen (@AustralianOpen) January 26, 2017
HE'S DONE IT! #Federer through to the final! His first #AusOpen final in 7 years! pic.twitter.com/sT4qgvW09b
— #AusOpen (@AustralianOpen) January 26, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.