പാരിസ്: ഫ്രഞ്ച് ഒാപൺ വനിത കിരീടം ആസ്ട്രേലിയയുടെ എട്ടാം സീഡ് ആഷ്ലീഗ് ബാർതിക്ക്. ഫൈനലിൽ സീഡ് ചെയ്യപ്പെ ടാത്ത മർകെറ്റ് വോൻഡ്രൗസോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് 23കാരി തകർത്തത്. സ്കോർ: 6-1, 6-3. ബാർതിയുടെ കന്നി ഗ ്രാൻഡ്സ്ലാം കിരീടമാണിത്. ഇൗ വർഷം ആസ്ട്രേലിയൻ ഒാപണിൽ ക്വാർട്ടർ ഫൈനലിലെത്തിയതായിരുന്നു ഇതിനുമുമ്പത്തെ മികച്ച നേട്ടം.
പുരുഷ വിഭാഗത്തിൽ ഒരേസമയം നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും കൈവശം വെക്കുന്ന അപൂർവനേട്ടത്തിലേക്ക് ഫ്രഞ്ച് ഒാപണിൽ ടോപ് സീഡ് നൊവാക് ദ്യോകോവിചിന് റാക്കറ്റേന്താനായില്ല. അഞ്ച് സെറ്റ് നീണ്ട മാരത്തൺ സെമിയിൽ സെർബിയൻ താരത്തെ വീഴ്ത്തി നാലാം സീഡ് ആസ്ട്രിയയുടെ ഡൊമിനിക് തീം തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് കുതിച്ചു. സ്കോർ: 6-2, 3-6, 7-5, 5-7, 7-5. കഴിഞ്ഞ തവണത്തേതിെൻറ ആവർത്തനമായ കലാശപ്പോരിൽ തീം ഞായറാഴ്ച പാരിസിലെ കളിമൺ കോർട്ടിൽ 12ാം കിരീടം തേടുന്ന രണ്ടാം സീഡ് സ്പെയ്നിെൻറ റാഫേൽ നദാലിനെ നേരിടും.
വെള്ളിയാഴ്ച ഒാരോ സെറ്റ് പങ്കിട്ട് നിൽക്കവെ മഴ മൂലം തടസ്സപ്പെട്ട മത്സരം ശനിയാഴ്ച പുനരാരംഭിച്ചപ്പോൾ അടുത്ത രണ്ട് സെറ്റുകളും ഇരുവരും പങ്കിട്ടു. നിർണായക അവസാന സെറ്റിൽ 4-1ന് തീം മുന്നിൽ നിൽക്കവെ വീണ്ടും മഴ. തിരിച്ചെത്തിയപ്പോൾ 5-3ന് രണ്ട് മാച്ച് പോയൻറുമായി സർവ് ചെയ്ത തീം സമ്മർദത്തിനടിപ്പെട്ടപ്പോൾ തിരിച്ചടിച്ച ദ്യോകോ 5 -5ന് ഒപ്പംപിടിച്ചു. എന്നാൽ, 6-5ൽ ഒരിക്കൽ കൂടി മാച്ച് പോയൻറിലെത്തിയ തീം ഇത്തവണ അവസരം കൈവിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.